Published: September 30, 2025 12:12 PM IST
1 minute Read
ഷാർജ∙ ആദ്യമത്സരം ജയിച്ചപ്പോൾ ‘വൺടൈം വണ്ടർ’ എന്നു വിചാരിച്ചവർക്ക് നേപ്പാളിന്റെ ഉശിരൻ മറുപടി. രണ്ടാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെ ആധികാരികമായി തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയാണ് നേപ്പാളിന്റെ മറുപടി. 90 റൺസിനാണ് വെസ്റ്റിൻഡീസിനെതിരെ നേപ്പാളിന്റെ വമ്പൻ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര അവർ തൂത്തുവാരുകയും ചെയ്തു. ആദ്യ മത്സരത്തിൽ 19 റൺസിനായിരുന്നു നേപ്പാളിന്റെ ജയം. ഒരു ഐസിസി പൂർണ അംഗത്തിനെതിരെ അസോഷ്യേറ്റ് അംഗമായ നേപ്പാളിന്റെ ആദ്യ ജയമായിരുന്നു അത്.
രണ്ടാം മത്സരത്തിൽ, ടോസ് ലഭിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 17.1 ഓവറിൽ 83 റൺസിനു പുറത്തായി. നാല് വിക്കറ്റ് വീഴത്തിയ മുഹമ്മദ് ആദിൽ ആലം, മൂന്നു വിക്കറ്റെടുത്ത കുശാൽ ഭുർടൽ എന്നിവരാണ് വെസ്റ്റിൻഡീസിനെ വീഴ്ത്തിയത്. 21 റൺസെടുത്ത് ജയ്‌സൻ ഹോൾഡർ ഉൾപ്പെടെ മൂന്നു പേർ മാത്രമാണ് വെസ്റ്റിൻഡീസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. നേപ്പാൾ ഇന്നിങ്സിൽ, അർധസെഞ്ചറി നേടിയ ആസിഫ് ഷെയ്ഖ് (68), സുദീപ് ജോറ (63) എന്നിവരാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്.
English Summary:








English (US) ·