Curated by: ഗോകുൽ എസ്|Samayam Malayalam•24 May 2025, 12:26 am
Virat Kohli Record: ടി20 ക്രിക്കറ്റിലെ ഒരു കിടിലൻ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. നേട്ടത്തിലെത്തിയത് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ കളിക്കിടെ.
ഹൈലൈറ്റ്:
- വിരാട് കോഹ്ലി തകർത്തു
- ടി20 ക്രിക്കറ്റിലെ കിടിലൻ റെക്കോഡ് സ്വന്തം
- ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റർ
വിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam) ടി20 യിൽ ഒരു ടീമിനായി 800 ഫോറുകൾ നേടുന്ന ലോകത്തെ ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലിക്ക് സ്വന്തമായത്. 2008 ലെ പ്രഥമ സീസൺ ഐപിഎല്ലിൽ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച കോഹ്ലി, ടീമിന് ഒപ്പമുള്ള പതിനെട്ടാം സീസണിലാണ് 800 ഫോറുകളെന്ന നാഴികക്കല്ലിൽ എത്തിയത്.
വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി, നേടിയത് കിടിലൻ ലോക റെക്കോഡ്; ഈ വമ്പൻ നേട്ടം കൈവരിക്കുന്ന ആദ്യ താരം
ഈ സീസണിൽ കിടിലൻ ഫോമിലാണ് വിരാട് കോഹ്ലി എന്നതും ശ്രദ്ധേയം. 12 കളികളിൽ നിന്ന് 60.89 ബാറ്റിങ് ശരാശരിയിൽ 548 റൺസാണ് 2025 സീസൺ ഐപിഎല്ലിൽ കോഹ്ലി നേടിയത്. നിലവിൽ ഈ സീസണിലെ റൺ വേട്ടയിൽ ആറാമതാണ് ഈ ആർസിബി ഓപ്പണർ.
ബെംഗളുരുവിനെ എറിഞ്ഞ് തകർത്ത് ഹൈദരാബാദ്; ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാമതായി ആർസിബി
അതേ സമയം ടി20 യിൽ ഒരു ടീമിനായി കൂടുതൽ ഫോറുകൾ നേടുന്ന കളിക്കാരിൽ രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് താരം ജെയിംസ് വിൻസാണ്. ഇംഗ്ലീഷ് ടീമായ ഹാമ്പ്ഷെയറിനായി 694 ഫോറുകളാണ് ജെയിംസ് വിൻസ് നേടിയത്. ഇംഗ്ലണ്ട് ടീമായ നോട്ടിങ്ഹാം ഷെയറിന് വേണ്ടി 563 ഫോറുകൾ നേടിയ അലക്സ് ഹെയിൽസ്, മുംബൈ ഇന്ത്യൻസിന് വേണ്ടി 550 ഫോറുകൾ നേടിയ രോഹിത് ശർമ, 529 ഫോറുകൾ നേടിയ ലൂക്ക് റൈറ്റ് എന്നിവരാണ് ഈ ലിസ്റ്റിൽ യഥാക്രമം രണ്ട് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിൽ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരം ഇങ്ങനെ:
മത്സരത്തിൽ ടോസ് നേടിയ ആർസിബി, ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ അഭിഷേക് ശർമയും, ട്രാവിസ് ഹെഡും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് അവർക്ക് നൽകിയത്. ആദ്യ നാലോവറിൽ സ്കോർ 50 കടന്നു. അഭിഷേക് ശർമ 17 പന്തിൽ 34 റൺസും, ഹെഡ് 10 പന്തിൽ 17 റൺസും നേടി പുറത്തായി. മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത ഇഷാൻ കിഷന്റെ കിടിലൻ ഇന്നിങ്സ് സൺ റൈസേഴ്സ് ഹൈദരാബാദിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 48 പന്തിൽ ഏഴ് ഫോറുകളും അഞ്ച് സിക്സറുകളുമടക്കം 94 റൺസ് നേടിയ ഇഷാൻ പുറത്താകാതെ നിന്നു.
ലക്‌നൗവിന്റെ ഏകന ക്രിക്കറ്റ് സ്റ്റേഡിയം എങ്ങനെ ആർസിബിയുടെ ഹോം ഗ്രൗണ്ടായി?
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് ഓപ്പണർമാരായ വിരാട് കോഹ്ലിയും ഫിലിപ് സാൾട്ടും ചേർന്ന് കിടിലൻ തുടക്കം നൽകി.ആദ്യ വിക്കറ്റിൽ ഏഴ് ഓവറിൽ 80 റൺസാണ് അവർ അടിച്ചത്. കോഹ്ലി 25 പന്തിൽ 43 റൺസെടുത്തും, ഫിൽ സാൾട്ട്, 32 പന്തിൽ 62 റൺസെടുത്തും പുറത്തായി. പതിനാറാം ഓവറിൽ രജത് പാട്ടിദാറിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം ആർസിബിയുടെ കഷ്ടകാലം തുടങ്ങി. പിന്നീട് തകർച്ചയിലേക്ക് വീണ അവർ 189 റൺസിന് ഓളട്ടായി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·