വീണ്ടും ‘ഡുപ്ലന്റിസ് വണ്ടർ’; പോൾവോൾട്ടിൽ 13–ാം തവണയും റെക്കോർഡ് തിരുത്തി അർമാൻഡ് ഡുപ്ലന്റിസ്

5 months ago 5

മനോരമ ലേഖകൻ

Published: August 13, 2025 09:33 AM IST

1 minute Read

പുരുഷ പോള്‍വോൾട്ടിൽ സ്വർണം നേടിയ അർമാൻഡ് ഡുപ്ലന്റിസിന്റെ ആഹ്ലാദം.
പുരുഷ പോള്‍വോൾട്ടിൽ സ്വർണം നേടിയ അർമാൻഡ് ഡുപ്ലന്റിസിന്റെ ആഹ്ലാദം.

ബുഡാപെസ്റ്റ്∙ പുരുഷ പോൾവോൾട്ടിൽ അർമാൻഡ് ഡുപ്ലന്റിസിന്റെ ‘റെക്കോർഡ് ജംപുകൾ’ തുടരുന്നു. ഇന്നലെ നടന്ന ഹംഗേറിയൻ അത്‌ലറ്റിക്സ് ഗ്രാൻപ്രിയിൽ 6.29 മീറ്റർ ഉയരം മറികടന്ന സ്വീഡിഷ് താരം വീണ്ടും ലോക റെക്കോർഡ് തിരുത്തി. ഇതു 13–ാം തവണയാണ് ഇരുപത്തിയഞ്ചുകാരൻ ഡുപ്ലന്റിസ് തന്റെ തന്നെ പേരിലുള്ള ലോക റെക്കോർഡ് തിരുത്തുന്നത്.

ജൂണിൽ സ്റ്റോക്കോമിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ സ്ഥാപിച്ച റെക്കോർഡാണ് (6.28 മീറ്റർ) ഇന്നലെ ഡുപ്ലന്റിസ് മെച്ചപ്പെടുത്തിയത്.

English Summary:

Armand Duplantis sets a caller satellite grounds successful rod vault. The Swedish jock cleared 6.29 meters astatine the Hungarian Athletics Grand Prix, marking his 13th satellite grounds successful the event.

Read Entire Article