Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 12 Apr 2025, 7:56 pm
IPL 2025 GT vs LSG: ഗുജറാത്ത് ടൈറ്റന്‍സിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ലക്നൗ സൂപ്പര്‍ ജയന്റ്സ്. തുടര്‍ച്ചയായ നാല് വിജയങ്ങളുമായി ഒന്നാം സ്ഥാനത്തായിരുന്ന ശുഭ്മാന്‍ ഗില്ലിന്റെ ജിടിയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു.
ഹൈലൈറ്റ്:
- എല്‍എസ്ജിക്ക് 6 വിക്കറ്റ് ജയം
- പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത്
- ജിടി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു
എല്‍എസ്ജിയുടെ നിക്കോളാസ് പൂരന്റെ ബാറ്റിങ്വീണ്ടും നിക്കോളാസിന്റെ പൂരം; അമിട്ട് പൊട്ടിച്ച് എല്‍എസ്ജി; ഗുജറാത്തിനെ വീഴ്ത്തി
ഐദന്‍ മാര്‍ക്രം (Aiden Markram) 31 പന്തില്‍ 58 റണ്‍സെടുത്തു. ഒരു സിക്‌സറും ഒമ്പത് ഫോറുകളും സഹിതമാണിത്. മാര്‍ക്രം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. നിക്കോളാസ് പൂരന്‍ 34 പന്തില്‍ 61 റണ്‍സ് നേടി ടോപ് സ്‌കോററായി. ഏഴ് സികസ്‌റുകളാണ് പുരാന്‍ പറത്തിയത്. ഒരു ഫോറും നേടി. കഴിഞ്ഞ മല്‍സരത്തിലും പുരാന്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു.
ഡേവിഡ് മില്ലെര്‍ ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ആയുഷ് ബദോനി 20 പന്തില്‍ പുറത്താവാതെ 28 റണ്‍സും ഋഷഭ് പന്ത് 18 പന്തില്‍ 21 റണ്‍സും നേടി വിജയത്തിലേക്ക് അടുപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച എല്‍എസ്ജിക്ക് ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. 12 ഓവര്‍ ബാറ്റ് ചെയ്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. ഗില്‍ പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 120 റണ്‍സിലെത്തിയിരുന്നു.
ഗില്‍ 38 പന്തില്‍ 60 റണ്‍സാണ് നേടിയത്. 14ാം ഓവറിലെ ആദ്യ പന്തില്‍ സുദര്‍ശന്‍ 37 പന്തില്‍ 56 റണ്‍സുമായി ക്രീസ് വിട്ടു. റണ്‍റേറ്റ് ഉയര്‍ത്താനായി ആഞ്ഞടിച്ച വാഷിങ്ടണ്‍ സുന്ദര്‍ (2), ജോസ് ബട്‌ലര്‍ (16) എന്നിവര്‍ക്ക് അധികനേരം തുടരനായില്ല. റൂഥര്‍ഫോര്‍ഡ് 19 പന്തില്‍ 22 റണ്‍സെടുത്തു. ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ ഷാരൂഖ് ഖാനും (11*), റാഷിദ് ഖാനും (4*) ആയിരുന്നു ക്രീസില്‍. എല്‍എസ്ജിക്കായി ശാര്‍ദുല്‍ താക്കൂറും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·