വീണ്ടും പിന്നണി ഗായികയായി ഗായത്രി സുരേഷ്; ഹൊറര്‍ ത്രില്ലര്‍ 'തയ്യല്‍ മെഷീനി'ലെ ആദ്യ ഗാനം പുറത്ത്

6 months ago 7

Gayathri Suresh Thayyal Machine

ഗായത്രി സുരേഷ്‌ | Photo: Screen grab/ Panorama Music South

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയന്‍, പ്രേം നായര്‍, ജ്വല്‍ മനീഷ്, പളുങ്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തയ്യല്‍ മെഷീന്‍'. ചിത്രത്തിലെ ആദ്യഗാനം റിലീസ് ആയി. 'കടത്തനാട്ടെ കളരിയില്‍' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലെ നായിക ഗായത്രി സുരേഷ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഗോപ്‌സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഗോപിക ഗോപ്‌സ് ആണ് നിര്‍മിക്കുന്നത്. രതീഷ് പട്ടിമറ്റം ആണ് സഹനിര്‍മാതവ്. രാകേഷ് കൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വഹിക്കുന്നു. ചിത്രം ഓഗസ്റ്റ് ഒന്നിന് തീയേറ്റര്‍ റിലീസായി എത്തും.

തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എഡിറ്റര്‍: അഭിലാഷ് ബാലചന്ദ്രന്‍, മ്യൂസിക്ക്: ദീപക് ജെ.ആര്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആര്‍ട്ട്: മഹേഷ് ശ്രീധര്‍, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്വെല്‍, സൗണ്ട് മിക്‌സിങ്: ലൂമിനാര്‍ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ പി, വിഎഫ്എക്‌സ്: എസ്ഡിസി, സ്റ്റില്‍സ്: വിമല്‍ കോതമംഗലം, പിആര്‍ഒ: പി. ശിവപ്രസാദ്, ഡിസൈന്‍സ്: സൂരജ് സുരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Horror thriller `Thayyal Machine` starring Gayathri Suresh releases August 1st

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article