Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 23 Apr 2025, 9:49 am
ഡേവിഡ് വാർണറെ മറികടന്ന് ഐപിഎല്ലിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ. ഐപിഎൽ 2025 സീസൺ ആരംഭിച്ചത് മുതൽ റെക്കോഡ് വേട്ടയിൽ മുന്നിട്ടു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഡൽഹി താരം കെ എൽ രാഹുൽ.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ വീണ്ടും ചരിത്രം കുറിച്ച് കെഎൽ രാഹുൽ
- ഡേവിഡ് വാർണറെ മറികടന്ന് കെഎൽ രാഹുൽ
- ഡിസി - എൽഎസ്ജി മത്സരത്തിൽ റൺ നേടിയാണ് താരം ഈ നേട്ടത്തിലെത്തുന്നത്
കെഎൽ രാഹുൽവീണ്ടും റെക്കോഡ് തിളക്കം; ഇത് ചിലരോടുള്ള പ്രതികാര താണ്ഡവം തന്നെ; ഐപിഎല്ലിൽ ഡേവിഡ് വാർണറെ മറികടന്ന് ചരിത്രം സൃഷ്ടിച്ച് കെ എൽ രാഹുൽ
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും കെഎൽ രാഹുൽ തന്നെയായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ വിജയ ശില്പി. ഈ സീസണിൽ താരം ഏറ്റവും കൂടുതൽ റൺസ് നേടിയത് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെയുള്ള മത്സരത്തിലാണ്. 93 റൺസാണ് താരം സ്വന്തമാക്കിയത്.
ഡൽഹി ക്യാപിറ്റലിസിന്റെ അടുത്ത മത്സരം വീണ്ടും ആർസിബിയ്ക്ക് എതിരെയാണ്. ഈ മത്സരം ബാംഗ്ളൂരിന്റെ എവേ പോരാട്ടം ആയതുകൊണ്ട് തന്നെ ഇതുവരെയുള്ള സീസണിലെ ട്രെന്റ് വെച്ചുനോക്കുമ്പോൾ ആർസിബിയ്ക്കാണ് ജയ സാധ്യത കൂടുതലുള്ളത്. ആർസിബിയുടെ എവേ മത്സരങ്ങളിലെ തുടർച്ചയായുള്ള ജയം ഡൽഹി തിരുത്തികുറിക്കുമോ എന്നാണ് ആരാധകർക്ക് ഇനി അറിയേണ്ടത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·