Published: December 24, 2025 11:05 AM IST
1 minute Read
റാഞ്ചി ∙ അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിലെ അവസാന മത്സരങ്ങളിൽ നിറം മങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചറിയുമായി വീണ്ടും ഫോമിലേക്കെത്തി പതിനാലുകാരൻ വൈഭവ് സൂര്യവംശി. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് ബിഹാർ ഓപ്പണറായ വൈഭവിന്റെ സെഞ്ചറി. 84 പന്തിൽ 190 റൺസെടുത്ത വൈഭവിന്, വെറും 10 റൺസ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്.
വെറും 36 പന്തിലാണ് വൈഭ് സെഞ്ചറി തികച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് ഇത്. 2024ൽ അരുണാചലിനെതിരെ തന്നെ 35 പന്തിൽ സെഞ്ചറി നേടിയ പഞ്ചാബിന്റെ അൻമോൾപ്രീത് സിങ്ങിന്റെ പേരിലാണ് റെക്കോർഡ്. 40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ചറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.
എന്നാൽ 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്‍റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്. അതിവേഗം ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച വൈഭവിനെ 27–ാം ഓവറിൽ തേച്ചി നേരിയാണ് പുറത്താക്കിയത്.
English Summary:








English (US) ·