27 June 2025, 06:43 PM IST

ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും എസ്.ജെ. സൂര്യയ്‌ക്കൊപ്പം
10 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ്.ജെ. സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ്.ജെ. സൂര്യ പ്രധാനവേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിര്‍മിക്കുന്നത്. 'കില്ലര്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു.
വാലി, ഖുഷി, ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് 'കില്ലര്‍' ഒരുക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം അഞ്ചുഭാഷകളിലാണ് റിലീസിനെത്തുന്നത്.
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
കോ പ്രൊഡ്യൂസെഴ്സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി. പിആര്‍ഒ: ശബരി.
Content Highlights: SJ Suryah directs and stars successful `Killer`, a pan-Indian movie produced by Gokulam Gopalan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·