Published: November 16, 2026 08:02 AM IST Updated: November 16, 2026 01:02 PM IST
1 minute Read
ബ്രാഗ ∙ വിരമിക്കൽ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പോർച്ചുഗൽ ടീമിന്റെ ആദരം. യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരായ മത്സരത്തിനു മുൻപ് ക്രിസ്റ്റ്യാനോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജഴ്സിയണിഞ്ഞാണ് എല്ലാ കളിക്കാരും അവരെ അനുഗമിച്ച കുട്ടികളും കളത്തിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങൾ പതിച്ച ‘നന്ദി ക്യാപ്റ്റൻ’ എന്നർഥം വരുന്ന വലിയൊരു ബാനറും സ്റ്റേഡിയത്തിൽ ഉയർത്തിയിരുന്നു.
ക്രിസ്റ്റ്യാനോയോടുള്ള ആദരസൂചകമായി, ജഴ്സി നമ്പരായ 7 എഴുതുന്ന രീതിയിൽ മാറ്റം വരുത്തുമെന്നു പോർച്ചുഗൽ ടീം അറിയിച്ചു. 7 എന്ന നമ്പരിനു കുറുകെ വരയിടുന്ന രീതിയിലാണിത്. ക്രിസ്റ്റ്യാനോയുടെ വിരമിക്കലിനു ശേഷം കാർലോസ് ഫോബ്സാണ്, ഈ വിധത്തിൽ എഴുതിയ 7–ാം നമ്പർ ജഴ്സി ധരിക്കുന്നത്.
കോച്ച് ഹോർഹെ ജിസ്യൂസുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ തുടർച്ചയായി നാൽപത്തൊന്നുകാരൻ ക്രിസ്റ്റ്യാനോ കഴിഞ്ഞ 5നാണു വിരമിക്കൽ പ്രഖ്യാപിച്ചത്. നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെ സെപ്റ്റംബർ 24നു നടന്ന കളിയിലെ 1-0 വിജയമാണ് അദ്ദേഹത്തിന്റെ അവസാന മത്സരം.
English Summary:






English (US) ·