26 April 2025, 07:59 AM IST

ഗാനരംഗത്തിൽ രവി മോഹൻ, എ.ആർ. റഹ്‌മാൻ | Photo: Screen grab/ Tips Tamil, PTI
ന്യൂഡല്‍ഹി: തമിഴ് ചിത്രം പൊന്നിയിന്‍ ശെല്‍വന്‍ 2-ലെ 'വീര രാജ വീര...' ഗാനത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാന്‍ കോപ്പിയടിച്ചതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരന്‍ സഹൈറുദ്ദീന്‍ ദാഗറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ 'ശിവ സ്തുതി' എന്ന ഗാനത്തില്‍ നിന്ന് റഹ്‌മാന്‍ സംഗീതം കോപ്പിയടിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം.
നാസിര്‍ ഫയാസുദ്ദീന്റെ മകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രചോദനമുള്‍ക്കൊണ്ടുള്ളതെന്ന് പറയാനാകില്ലെന്നും ചില മാറ്റങ്ങളുണ്ടെങ്കിലും ഗാനങ്ങള്‍ ഒരുപോലെയാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് നിരീക്ഷിച്ചു.
കോടതിയില്‍ രണ്ടുകോടി രൂപ കെട്ടിവെക്കാന്‍ എ.ആര്‍. റഹ്‌മാനോടും നിര്‍മാതാക്കളോടും ഉത്തരവിട്ടു. കോടതിച്ചെലവായി രണ്ടുലക്ഷം രൂപ ഫയാസ് വസിഫുദ്ദീന്‍ ദാഗറിന് നല്‍കണം. 2023-ലാണ് ഫയാസ് ഹര്‍ജി നല്‍കിയത്.
Content Highlights: Delhi HC orders A.R. Rahman to wage Rs 2 crore successful ‘Ponniyin Selvan 2’ copyright case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·