Published: August 19, 2025 02:35 PM IST
1 minute Read
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ടീം എത്തിയില്ലെങ്കിൽ പകരം ബംഗ്ലദേശ് ടീം ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പങ്കെടുക്കുമെന്ന് സൂചന. ടൂർണമെന്റിൽ നിന്നു പിൻമാറുന്നതായി പാക്ക് ടീം അറിയിച്ചതിനു പിന്നാലെ പകരം ബംഗ്ലദേശ് ടീമിനെ ക്ഷണിച്ചതായി ഹോക്കി ഇന്ത്യ അറിയിച്ചു. അന്തിമ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും.
29 മുതൽ സെപ്റ്റംബർ ഏഴ് വരെ ബിഹാറിലെ രാജ്ഗിറിലാണ് ഏഷ്യ കപ്പ് ഹോക്കി മത്സരങ്ങൾ. 8 രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യ കപ്പിലെ വിജയികൾക്ക് അടുത്ത വർഷം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. പാക്ക് ടീമിനു വീസ നൽകുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പാക്ക് ടീം.
ഇന്ത്യയ്ക്കു പുറമേ ചൈന, ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ, ഒമാൻ, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. ഈ വർഷം നവംബർ– ഡിസംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിലും പാക്കിസ്ഥാൻ പങ്കെടുക്കില്ലെന്നാണ് സൂചന.
English Summary:








English (US) ·