വൃക്കകൾ തകരാറിലായി, പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു; ഒടുവിൽ മരണത്തിന് കീഴടങ്ങി

6 months ago 8

fish venkat venkat raj

ഫിഷ് വെങ്കട്ട്‌ | Photo: X/ GetsCinema, Let's X OTT GLOBAL

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ് വിടവാങ്ങിയത് വൃക്ക സംബന്ധമായ അസുഖങ്ങളോട് പോരാടി. കോമഡി- നെഗറ്റീവ് റോളുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം 53-ാം വയസ്സിലാണ് വിടവാങ്ങിയത്. വൃക്കകള്‍ പൂര്‍ണ്ണമായി തകരാറിലായതോടെ വെങ്കട്ട് ഏറെക്കാലമായി ആശുപത്രിയിലായിരുന്നു.

ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ചെലവുകള്‍ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. വെങ്കട്ടിന്റെ മകളടക്കമുള്ള കുടുംബാംഗങ്ങള്‍ പരസ്യമായി സഹായംചോദിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനിടെ, പ്രഭാസിന്റെ പേരില്‍ തങ്ങളെ പറ്റിച്ചുവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പ്രഭാസിന്റെ സഹായി എന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ശസ്ത്രക്രിയയുടെ മുഴുവന്‍ ചെലവും വാഗ്ദാനംചെയ്തുവെന്നായിരുന്നു മകള്‍ വെളിപ്പെടുത്തിയത്. പിന്നാലെ, ഇത് വ്യാജകോളായിരുന്നുവെന്ന് വെളിപ്പെടുത്തി മറ്റൊരു കുടുംബാംഗം രംഗത്തെത്തി. അതേസമയം, നടനും സംവിധായകനുമായ വിശ്വക് സെന്‍, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ പവന്‍ കല്യാണ്‍, മുന്‍ രാജ്യസഭാഗം മോപിദേവി വെങ്കട്ട രമണറാവു എന്നിവര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു.

തെലങ്കാനയിലെ മത്സ്യത്തൊഴിലാളികള്‍ സംസാരിക്കുന്നതിനോട് സാമ്യമുള്ള പ്രാദേശിക ഭാഷാവകഭേദമാണ് വെങ്കട്ട് രാജ് ഉപയോഗിച്ചിരുന്നത്. അതിനാലാണ് അദ്ദേഹം ഫിഷ് വെങ്കട്ട് എന്ന പേരില്‍ അറിയപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. ബണ്ണി, അദുര്‍സ്, ധീ, മിറാപകയ് എന്നിവയാണ് ഫിഷ് വെങ്കട്ടിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

Content Highlights: Telugu histrion Fish Venkat (Venkat Raj) died astatine 53 aft a prolonged conflict with kidney failure

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article