വൃഷഭക്കായി കിട്ടിയത് കോടികൾ! കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ; അപ്‌ഡേറ്റുകൾ കണ്ട് മതിയാകാതെ ഫാൻസും

4 months ago 4

Authored by: ഋതു നായർ|Samayam Malayalam16 Sept 2025, 4:00 pm

ഒടുവിൽ മോഹൻലാൽ ഫാന്റസി മൂവി വൃഷഭയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് ന ഇക്കഴിഞ്ഞദിവസമാണ് നൽകിയത്. തന്റെ ജന്മദിനത്തിൽ ആയിരുന്നു അദ്ദേഹം ചിത്രത്ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

mohanlal s vrusshabha fans anticipation  it makes 1000 crore and present  is the implicit   details astir  the movie(ഫോട്ടോസ്- Samayam Malayalam)
പിറന്നാൾ ദിനത്തിൽ ആണ് നടൻ മോഹൻലാൽ തന്റെ ഏറെക്കാലമായി കാത്തിരുന്ന ചിത്രം വൃഷഭയെക്കുറിച്ച് ഒരു വലിയ അപ്‌ഡേറ്റ് നൽകിയത്. നന്ദ കിഷോർ സംവിധാനം ചെയ്ത ഈ ഫാന്റസി മൂവി ഒരു കൂട്ടം അഭിനേതാക്കളെ അണിനിരത്തി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ്. ഏക്താ കപൂറും വരുൺ മാത്തൂറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം, ആരാധകർ വളരെക്കാലമായി ഈ പ്രോജക്റ്റിനായി കാത്തിരിക്കുകയും ആയിര്ന്നു. എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല ഇക്കഴിഞ്ഞദിവസമാണ് ചിത്രത്തിലെ തന്റെ ലുക്ക് ലാലേട്ടൻ പുറത്തിറക്കി റിലീസ് തീയതി കൂടി പ്രഖ്യാപിച്ചത്.

ട്വിറ്റര് അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹം തന്റെ വൃഷഭ ലുക്ക് പുറത്തുവിട്ടത്. .The Battles, The Emotions, The Roar നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുകയും കാലാനുസൃത മാറ്റങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു കഥ.നിങ്ങളുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ ശക്തി. 2025 ഒക്ടോബർ 16 ന് തീയേറ്ററുകളിൽ വൃഷഭയെത്തും അദ്ദേഹം മുൻപ് പങ്കിട്ട ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. നീണ്ട മുടിയും കവചവും ധരിച്ച് തീഷ്ണമായ നോട്ടത്തോടെ യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ഒരു പടയാളിയെപോലെ ആണ് മോഹൻലാൽ പുതിയ പോസ്റ്ററിൽ നിറയുന്നത് .

ALSO READ: ധനുഷിന്റെയും വിജയിയുടെയും ഭാഗ്യ നായിക; ഹിറ്റുകൾ നൽകിയ സംവിധായകനുമായി കല്യാണം, പിന്നെ ഡിവോഴ്സ്! സോണിയ അഗർവാളിനെ ഓർമയില്ലേ
"പ്രതീക്ഷിച്ചതിലും മികച്ചത്" എന്ന് നിരവധിപേരാണ് ഇതിൽ കമന്റുകൾ പങ്കിടുന്നത്. ഈ വർഷത്തെ ലാലേട്ടൻ്റെ എല്ലാ സിനിമകളും മെഗാ ഹിറ്റാകും.... ആശംസകൾ എന്നാണ് ലവ്& ഫയർ ഇമോജികൾ പങ്കിട്ടുകൊണ്ട് ആരാധകർ കുറിച്ചത്.

2023-ൽ ആണ് ചിത്രത്തിന്റെ പ്രഖ്യാപനം, നന്ദ സംവിധാനം ചെയ്യുന്ന വൃഷഭ, വരുൺ മാത്തൂറിന്റെ കണെക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരുമായി സഹകരിച്ച് ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്തയാണ് നിർമ്മാണം. ഷാനയ കപൂർ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഗരുഡ റാം, സിമ്രാൻ, ശ്രീകാന്ത് എന്നിവരും ഈ പ്രോജക്ടിന്റെ ടെ ഭാഗമാണ്, ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ . ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആണ് പൂർത്തിയായത്. ഒക്ടോബർ 16 ന് ഒന്നിലധികം ഭാഷകളിൽ റിലീസിനെത്തും. അതേ സമയം ലാലേട്ടന് ഇരുപത് കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്റെ സാലറി എന്നും റിപ്പോർട്ടുകൾ ഉണ്ട് .

Read Entire Article