Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 29 Apr 2025, 1:49 pm
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച വൈഭവിനെ കുറിച്ച് അറിയാനാണ് ഏവരും ഇന്ന് ആഗ്രഹിക്കുന്നത്. മാത്രവുമല്ല പതിനാലുകാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ തന്നെ രംഗത്തെത്തി. ഈ സാഹചര്യത്തിൽ പതിനാലുകാരൻ ക്രിക്കറ്റിനായി ത്യജിച്ച ഇഷ്ടങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരത്തിന്റെ ഡയറ്റീഷ്യൻ മനീഷ് ഓജ
ഹൈലൈറ്റ്:
- ക്രിക്കറ്റിനായി ഇഷ്ട ഭക്ഷണം ത്യജിച്ചു
- യുവിയുടെ അഗ്രഷൻ വൈഭവിലുമുണ്ട്
- ക്രിക്കറ്റ് ലോകത്ത് ചർച്ചയായി വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശി (ഫോട്ടോസ്- Samayam Malayalam) വെടിക്കെട്ടിനായി ഒഴിവാക്കിയത് 'പിസയും മട്ടനും'; യുവിയുടെ അഗ്രഷനും ലാറയുടെ ധൈര്യവുമുള്ള പതിനാലുകാരൻ, വൈഭവിനെ കുറിച്ച് ഡയറ്റീഷ്യൻ
അതേസമയം കഴിഞ്ഞ മത്സരത്തിൽ ഒന്നിൽ കൂടുതൽ റെക്കോഡുകൾ കുറിച്ചാണ് പതിനാലുകാരനായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്തിരിക്കുന്നത്. ഏറ്റവും വേഗത്തിൽ ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം, ഐപിഎല്ലിൽ ഏറ്റവും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ, അങ്ങനെ റെക്കോഡുകൾ ഒന്നിനുപുറമെ ഒന്നായി വാരിക്കൂട്ടിയ വൈഭവ് സൂര്യവംശി തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിന്റെ വിജയശില്പി.
37 പന്തിൽ നിന്ന് 7 ഫോറുകളും 11 കൂറ്റൻ സിക്സറുകളും അടങ്ങുന്ന മിന്നുന്ന ഇന്നിങ്സിൽ വൈഭവ് സൂര്യവംശി 101 റൺസ് നേടി. ഇതോടെയാണ് ടി20 ക്രിക്കറ്റിലും ഐപിഎല്ലിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്നാണ് സൂര്യവംശി തന്റെ സെഞ്ച്വറി നേടിയത്. 2013 ലെ ഐപിഎല്ലിൽ പൂനെ വാരിയേഴ്‌സിനെതിരെ ക്രിസ് ഗെയ്‌ലിന്റെ 30 പന്തിൽ നിന്നുള്ള സെഞ്ചുറിക്ക് ശേഷം ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·