Published: April 17 , 2025 12:10 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്‍സിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പരുക്കേറ്റു മടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്താണു മടങ്ങിയത്. മൂന്നു ഗംഭീര സിക്സറുകളും രണ്ടു ഫോറുകളും ബൗണ്ടറി കടത്തിയ താരം സ്കോർ 61ൽ നിൽക്കെ പരുക്കേറ്റു പുറത്താകുകയായിരുന്നു.
ഡൽഹി സ്പിന്നർ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തു നേരിടുന്നതിനിടെ സഞ്ജുവിനു പരുക്കേൽക്കുകയായിരുന്നു. വേദന കാരണം ബാറ്റിങ് നിർത്തിയ സഞ്ജുവിനെ രാജസ്ഥാന്റെ ഫിസിയോമാരെത്തി പരിശോധിച്ചു. സഞ്ജുവിന് പരുക്കേറ്റ പന്ത് നോബോളായിരുന്നതിനാൽ, അംപയർ അടുത്ത പന്ത് ഫ്രീഹിറ്റ് നൽകിയിരുന്നു.
ചികിത്സ തേടിയ ശേഷം ബാറ്റിങ് തുടരാനെത്തിയ സഞ്ജു ഒരു പന്തു കൂടി നേരിട്ടു. എന്നാൽ കടുത്ത വേദന അനുഭവപ്പെട്ടതോടെ രാജസ്ഥാൻ ക്യാപ്റ്റൻ ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി. താരത്തിന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. പരുക്കേറ്റു മടങ്ങുമ്പോൾ കെ.എൽ. രാഹുൽ ഉൾപ്പടെയുള്ള ഡൽഹി താരങ്ങള്‍ സഞ്ജുവിനു സമീപത്തെത്തി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
English Summary:








English (US) ·