വെടിക്കെട്ട് ബാറ്റിങ്ങുമായി ആന്ദ്രെ റസലും വെങ്കടേഷ് അയ്യരും; ഐപിഎല്ലിന് മുൻപ് മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി കെകെആർ

10 months ago 8

Curated byഗോകുൽ എസ് | Samayam Malayalam | Updated: 18 Mar 2025, 12:07 am

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കളിക്ക് മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിച്ച് സൂപ്പർ താരങ്ങളുടെ ഫോം. വെടിക്കെട്ടുമായി റസലും അയ്യരും.

ഹൈലൈറ്റ്:

  • തകർപ്പൻ ഫോമിൽ ആന്ദ്രെ റസൽ
  • വെങ്കടേഷ് അയ്യരും കിടിലൻ ഫോമിൽ
  • കെകെആർ ഡബിൾ ഹാപ്പി
Samayam Malayalamആന്ദ്രെ റസൽആന്ദ്രെ റസൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെയായിരുന്നു കെകെആർ വീഴ്ത്തിയത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് 2025 സീസണിൽ കെകെആർ കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച ടീമിൽ വമ്പൻ മാറ്റങ്ങളുമായി ഇറങ്ങുന്ന കെകെആർ പക്ഷേ പേപ്പറിൽ ഇത്തവണയും അതിശക്തരാണ്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് കൊൽക്കത്തയുടെ എതിരാളികൾ. ഇപ്പോളിതാ ഈ കളിക്ക് മുൻപ് ടീമിനെ ആവേശം കൊള്ളിച്ചിരിക്കുകയാണ് സൂപ്പർ താരങ്ങളുടെ ഫോം. ഐപിഎൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന രണ്ട് ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചിരിക്കുകയാണ് ടീമിന്റെ സൂപ്പർ താരങ്ങളായ ആന്ദ്രെ റസലും, വെങ്കടേഷ് അയ്യരും. ടീം ഗോൾഡ്, ടീം പർപ്പിൾ എന്ന പേരുകളിലാണ് കെകെആർ രണ്ട് ടീമുകളായി തിരിഞ്ഞ് പരസ്പരം മത്സരിച്ചത്.

വെടിക്കെട്ട് ബാറ്റിങ്ങുമായി ആന്ദ്രെ റസലും വെങ്കടേഷ് അയ്യരും; ഐപിഎല്ലിന് മുൻപ് മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി കെകെആർ


ആദ്യ കളിയിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന റസൽ തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 19 പന്തിൽ 45 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ കളിയിൽ 61 റൺസ് നേടിയ ഓൾ റൗണ്ടർ വെങ്കടേഷ് അയ്യരാകട്ടെ രണ്ടാമത്തെ മത്സരത്തിൽ വെറും 21 പന്തുകളിൽ 46 റൺസ് സ്കോർ ചെയ്തു. സീസണ് മുൻപ് കെകെആറിന്റെ പ്രധാന താരങ്ങളായ ഇവർ ഫോമിലേക്ക് എത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Also Read: ഐപിഎല്ലിന് തൊട്ടുമുൻപ് രാജസ്ഥാൻ റോയൽസിന് ഒരു ഹാപ്പി ന്യൂസ്; ടീമിന്റെ ആ രണ്ട് സൂപ്പർ താരങ്ങളും ആദ്യ മത്സരം കളിക്കും

നേരത്തെ ആദ്യ പരിശീലന മത്സരത്തിൽ റിങ്കു‌ സിങ്, ക്വിന്റൺ ഡി കോക്ക് എന്നിവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചിരുന്നു. ഡി കോക്ക് 52 റൺസ് നേടിയപ്പോൾ, റിങ്കു 79 റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു.

Also Read: ലേലത്തിൽ അൺസോൾഡായ ഇന്ത്യൻ താരത്തിന് കോളടിച്ചു, സ്വന്തമാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; പകരക്കാരൻ സൈനിങ്ങായി വിളി

2025 സീസൺ ഐപിഎല്ലിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡ്: അജിങ്ക്യ രഹാനെ ( ക്യാപ്റ്റൻ ), റിങ്കു സിങ്, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ഗുർബാസ്, അംഗ്രിഷ് രഘുവംശി, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, ലുവ്നിത് സിസോദിയ, വെങ്കടേഷ് അയ്യർ, അനുകൂൽ റോയ്, മോയി‌ൻ അലി, രമൺദീപ് സിങ്, ആന്ദ്രെ റസൽ, ആൻറിച്ച് നോർക്കിയ, വൈഭവ് അറോറ, മയങ്ക് മാർക്കണ്ടെ, സ്പെൻസർ ജോൺസൺ, ഹർഷിത് റാണ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി, ചേതൻ സക്കറിയ.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article