വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിച്ച് രാജസ്ഥാൻ റോയൽസിന്റെ പുതിയ വിദേശ താരം; ക്യാപ്റ്റൻ സഞ്ജുവും ത്രില്ലിൽ

8 months ago 10

Curated by: ഗോകുൽ എസ്|Samayam Malayalam16 May 2025, 4:06 pm

പരിശീലനത്തിൽ വെടിക്കെട്ട് നടത്തി രാജസ്ഥാൻ റോയൽസിന്റെ ( Rajasthan royals ) പുതിയ വിദേശ താരം. അടുത്ത കളികളിൽ താരത്തിന്റെ കിടിലൻ പ്രകടനങ്ങൾക്ക് ആരാധകർ കാത്തിരിക്കുന്നു.

ഹൈലൈറ്റ്:

  • പരിശീലനത്തിൽ തകർത്ത് ഡ്രി പ്രിട്ടോറിയസ്
  • രാജസ്ഥാന്റെ പുതിയ താരം നിസാരക്കാരനല്ല
  • അടുത്ത കളികളിൽ താരത്തിന് സുപ്രധാന റോൾ ലഭിച്ചേക്കും
ലുവാൻ ഡ്രി പ്രിട്ടോറിയസ്ലുവാൻ ഡ്രി പ്രിട്ടോറിയസ് (ഫോട്ടോസ്- Samayam Malayalam)
തിരിച്ചടികൾ മാത്രമാണ് 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. മെഗാ താരലേലം കഴിഞ്ഞപ്പോൾ തന്നെ ദുർബലമായിരുന്ന ടീം, ദയനീയ പ്രകടനങ്ങളിലൂടെ വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സഞ്ജു സാംസൺ നയിക്കുന്ന ടീം. 12 കളികളിൽ ആറ് പോയിന്റ് മാത്രമാണ് അവർക്ക് ഇതുവരെ നേടാനായത്. മൂന്ന് കളികളിൽ മാത്രം വിജയിച്ച അവർ ഒൻപത് കളികളിൽ പരാജയപ്പെട്ടു. ടീമിലെ ചില പ്രധാന താരങ്ങളുടെ പരിക്കുകളും മോശം പ്രകടനത്തിനിടെ ടീമിന്റെ തലവേദന വർധിപ്പിച്ചു. അതിനൊപ്പമാണ് നിതീഷ് റാണയും സന്ദീപ് ശർമയും പരിക്ക് മൂലം ടൂർണമെന്റിൽ നിന്നുതന്നെ പുറത്താകുന്നത്. സ്റ്റാർ ബാറ്ററായ നിതീഷ് റാണ പരിക്കിനെ തുടർന്ന് സീസണിൽ നിന്ന് പുറത്തായതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ കൗമാര താരം ലുവാൻ ഡ്രി പ്രിട്ടോറിയസിനെ രാജസ്ഥാൻ റോയൽസ് സൈൻ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജയ്പൂരിൽ ടീമിനൊപ്പം ചേർന്ന ഈ വെടിക്കെട്ട് ബാറ്റർ ഇപ്പോളിതാ പരിശീലനത്തിൽ തകർത്തടിച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്.

വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിച്ച് രാജസ്ഥാൻ റോയൽസിന്റെ പുതിയ വിദേശ താരം; ക്യാപ്റ്റൻ സഞ്ജുവും ത്രില്ലിൽ


കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയ ഡ്രി പ്രിട്ടോറിയസ്, സ്പിന്നർമാരെയും പേസർമാരെയും അടിച്ചുപറത്തി. താരം ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ കിടിലൻ ഷോട്ടുകൾ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെയും ആവേശം കൊള്ളിച്ചു. ഡ്രി പ്രിട്ടോറിയസിന്റെ ഷോട്ടുകളെ സഞ്ജു അഭിനന്ദിക്കുന്നത് പുറത്തു വന്ന വീഡിയോകളിൽ കേൾക്കാം.

അതേ സമയം ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പുറത്തായിക്കഴിഞ്ഞ രാജസ്ഥാൻ റോയൽസ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ആരാധകർക്ക് മികച്ച ക്രിക്കറ്റ് നൽകി സീസൺ അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. അവസാന രണ്ട് കളികളിൽ രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിൽ ലുവാൻ ഡ്രി പ്രിട്ടോറിയസിനും സ്ഥാനമുണ്ടാകുമെന്നാണ് സൂചനകൾ. ആരാധകർക്കായി ബാറ്റിങ് വിരുന്നൊരുക്കാൻ ഈ യുവ താരത്തിന് സാധിക്കുമെന്നാണ് റോയൽസ് മാനേജ്മെന്റിന്റെയും പ്രതീക്ഷ. അതിന്റെ സൂചനകൾ പരിശീലന സെഷനുകളിൽ താരം നൽകിക്കഴിഞ്ഞു.

അവസാനം ആ പുതിയ വിദേശ താരത്തെ കളിപ്പിക്കാൻ ഒരുങ്ങി രാജസ്ഥാൻ റോയൽസ്; കിടിലൻ ബൗളർക്ക് അടുത്ത കളിയിൽ അവസരം ലഭിച്ചേക്കും
പ്രായം 19 മാത്രമേ ഉള്ളൂവെങ്കിലും നിസാരക്കാരനല്ല ലുവാൻ ഡ്രി പ്രിട്ടോറിയസ്. 30 ലക്ഷം രൂപക്ക് റോയൽസ് സൈൻ ചെയ്ത ഈ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ, 2024 ലെ അണ്ടർ 19 ലോകകപ്പിൽ മിന്നും പ്രകടനമായിരുന്നു കാഴ്ച വെച്ചത്‌. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയുടെ ഉയർന്ന റൺ വേട്ടക്കാരൻ കൂടിയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദക്ഷിണാഫ്രിക്ക 20 യിലെയും ഉയർന്ന റൺ വേട്ടക്കാരനായിരുന്നു ഡ്രി പ്രിട്ടോറിയസ്. പാൾ റോയൽസിന്റെ താരമായിരുന്ന അദ്ദേഹം, 12 കളികളിൽ നിന്ന് 166.80 ബാറ്റിങ് ശരാശരിയിൽ 397 റൺസാണ് നേടിയത്. സൺ റൈസേഴ്സ് ഈസ്റ്റേൺ കേപിന് എതിരെ 51 പന്തിൽ 97 റൺസ് നേടിയ താരത്തിന്റെ ഇന്നിങ്സ് സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു.

സഞ്ജു സാംസൺ തിരിച്ചെത്തിയാൽ വൈഭവ് വീണ്ടും ബെഞ്ചിൽ ഇരിക്കുമോ? അടുത്ത മത്സരത്തിൽ സർപ്രൈസ് നീക്കം നടത്താനൊരുങ്ങി രാജസ്ഥാൻ റോയൽസ്
ഈ മാസം 17 ന് പുനരാരംഭിക്കാനിരിക്കുന്ന 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി രണ്ട് കളികളാണ് രാജസ്ഥാൻ റോയൽസിന് ശേഷിക്കുന്നത്. 18 ന് കരുത്തരായ പഞ്ചാബ് കിങ്സിന് എതിരെയാണ് ഇതിൽ ആദ്യത്തെ കളി. ഹോം ഗ്രൗ‌ണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാകുന്നത്. ഇതിന്‌ ശേഷം 20 ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയും അവർ കളിക്കും.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article