
വൈഭവ് സൂര്യവംശി പരിശീലനത്തിൽ
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കടുത്ത പരിശീലനത്തിലാണ് ടീമുകള്‍. ഐപിഎല്ലിലെ ഇത്തവണത്ത പ്രധാന ശ്രദ്ധാ കേന്ദ്രം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സായിരിക്കും. വൈഭവ് സൂര്യവംശിയെന്ന പതിമൂന്നുകാരന്റെ സാന്നിധ്യം തന്നെയാണ് അതിന് കാരണം. ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി അരങ്ങേറാനുള്ള എല്ലാ ഒരുക്കങ്ങളും വൈഭവ് രാജസ്ഥാന്‍ ക്യാമ്പില്‍ നടത്തിവരികായാണ്. പരിശീലനത്തിനിടെ വൈഭവ് തകര്‍പ്പന്‍ ഷോട്ടുകള്‍ പായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചു.
വൈഭവ് മികച്ച പ്രകടനം ഈ സീസണില്‍ കാഴ്ചവെക്കുമെന്ന് പറഞ്ഞുകൊണ്ട് പതിമൂന്നുകാരന് പൂര്‍ണ്ണ പിന്തുണയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും രംഗത്തെത്തി.
'വലിയ ആത്മവിശ്വാസത്തിലാണ് വൈഭവ് ഉള്ളത്. രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയില്‍ അദ്ദേഹം ഗ്രൗണ്ടിന് പുറത്ത് സിക്‌സറുകള്‍ പായിക്കുകയാണ്' ജിയോ ഹോട്ട്സ്റ്റാറിലെ ഒരു പ്രത്യേക ഷോയില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
ആളുകള്‍ ഇതിനകം തന്നെ വൈഭവിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. മറ്റെന്താണ് വേണ്ടത്? അദ്ദേഹത്തിന്റെ ശക്തികള്‍ മനസ്സിലാക്കുക, അദ്ദേഹത്തെ പിന്തുണയ്ക്കുക, ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കും. അതാണ് പ്രധാനമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവാനാണെങ്കില്‍ അതിനേക്കാള്‍ തനിക്ക് ആവേശം രാഹുല്‍ ദ്രാവിഡിന് കീഴില്‍ കളിക്കാന്‍ അവസരം ലഭിച്ചു എന്നതിലാണെന്ന് വൈഭവും പറയുന്നു.
ഐപിഎല്ലിനായി തനിക്ക് പ്രത്യേക തന്ത്രങ്ങളൊന്നുമില്ലെന്നും അവസരങ്ങള്‍ക്കൊത്ത് പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്നും വൈഭവ് വ്യക്തമാക്കുകയുണ്ടായി.
ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ, 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
Content Highlights: Vaibhav Suryavanshi Unleashes Mayhem During RR Nets Ahead Of IPL 2025








English (US) ·