Published: December 15, 2025 08:09 AM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പിൽനിന്ന് രക്ഷപെട്ടതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ നടന്ന വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. 40 പേർക്കു പരുക്കേറ്റു. നവീദ് അക്രം (24), പിതാവ് സജീദ് അക്രം (50) എന്നിവരാണ് കൂട്ടക്കൊല നടത്തിയത്. ആഷസ് പരമ്പരയ്ക്കുള്ള കമന്ററി പാനലിൽ അംഗമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വോൺ.
സംഭവം നടക്കുമ്പോൾ പ്രദേശത്തുണ്ടായിരുന്ന വോൺ, ഒരു റസ്റ്ററന്റിൽ അഭയം തേടിയതാണു രക്ഷയായത്. ‘‘ബോണ്ടിയിലെ ഒരു റസ്റ്ററന്റിൽ കുടുങ്ങിപ്പോയത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോൾ സുരക്ഷിതമായി തിരിച്ചെത്തി. എമര്‍ജൻസി സര്‍വീസുകൾക്കും ഭീകരരെ നേരിട്ട വ്യക്തിക്കും നന്ദി അറിയിക്കുകയാണ്. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്.’’– മൈക്കൽ വോൺ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സംഭവം ഭീകരാക്രമണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തെ അപലപിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ജൂത വിഭാഗങ്ങൾക്കുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂത വിഭാഗങ്ങൾക്ക് അവരുടെ സ്വത്വത്തിൽ ഉറച്ചുനിൽക്കാനും അഭിമാനം കൊള്ളാനും എല്ലാ അവകാശങ്ങളുമുണ്ടെന്നു പ്രധാനമന്ത്രി ഉറപ്പു നൽകി.
Being locked successful a edifice successful Bondi was scary .. Now location harmless .. but acknowledgment truthful overmuch to the exigency services and the feline who confronted the violent .. thoughts with each who person been affected .. xxx
— Michael Vaughan (@MichaelVaughan) December 14, 2025English Summary:








English (US) ·