Authored by: ഋതു നായർ|Samayam Malayalam•5 Sept 2025, 9:58 am
ഈ കഴിഞ്ഞ ഞായറാഴ്ച ആണ് രാജേഷ് ഹോസ്റ്റ് ചെയ്ത പരിപാടിയുടെ അവസാനഘട്ടത്തിൽ ഹോട്ടലില്‍ അദ്ദേഹം കുഴഞ്ഞുവീണത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
രാജേഷ് കേശവ്(ഫോട്ടോസ്- Samayam Malayalam)47 കാരനായ നടൻ രാജേഷ് കേശവിന്റെ ചികിത്സയിൽ പുരോഗതിയുണ്ട്. 2025 സെപ്റ്റംബർ 4-ന് മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ രാജേഷിന്റെ ബ്ലഡ് പ്രെഷർ സ്റ്റേബിൾ ആണ്. അദ്ദേഹത്തെ വെന്റിലേറ്റർ സഹായത്തിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം സ്വയം ശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, അദ്ദേഹം ചെറിയതെങ്കിലും തുടർച്ചയായ രീതിയിൽ വേദനയോടെ എങ്കിൽ കൂടിയും ചില പ്രതികരണങ്ങൾ കാട്ടിയിട്ടുണ്ട്.
ക്രിറ്റിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗാസ്റ്റ്രോഎൻററോളജി, ഒഫ്താൽമോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചേർന്നുള്ള സംഘം അദ്ദേഹത്തിന്റെ നില നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. രോഗിയുടെ ചികിത്സയ്ക്കും പരിപാലനത്തിനും ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുകയും, കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്യുന്നതിന് ആശുപത്രി പ്രതിജ്ഞാബദ്ധമാണ് എന്നും ബുള്ളറ്റിൻ റിപ്പോർട്ട് പറയുന്നു.updating..





English (US) ·