ജൂനിയര്‍ എന്‍ടിആറിനൊപ്പം ചെയ്ത ദേവര പാട്ട് 1 എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ ജാന്‍വി തന്റെ അടുത്ത തെലുങ്ക് ചിത്രത്തിന്റെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ്. ബുച്ചി ബാബു സന സംവിധാനം ചെയ്ത്, രാം ചരണ്‍ നായകനാകുന്ന പെഡ്ഡി എന്ന ചിത്രം ജൂണ്‍ 4 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷന്‍ പരിപാടികളിലാണ് നായികയായ ജാന്‍വിയും നായകന്‍ രാം ചരണുമെല്ലാം.
ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് എളുപ്പം തടി കുറയാനുള്ള ഒരു ടിപ് വളരെ രസകരമായി ജാന്‍വി കപൂര്‍ പങ്കുവച്ചത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പറ്റുന്ന, വളരെ എളുപ്പമുള്ള ഒരു വെയിറ്റ് ലോസ് ടിപ് ഞാന്‍ തരാം, രാം ചരണ്‍ സാറിന്റെ ഒരു പാട്ടിന് അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കൂ. ഒരു ദിവസം പോലും വേണ്ട, ദിവസം പകുതിയാവുമ്പോഴേക്കും തന്നെ നിങ്ങള്‍ക്ക് ആ മാറ്റം കാണാന്‍ സാധിക്കും. രാം ചരണ്‍ സാറിനൊപ്പം ഡാന്‍സ് ചെയ്ത ഡാന്‍സേഴ്‌സ് ദിവസങ്ങള്‍ക്കകം മെലിഞ്ഞതായി താന്‍ കണ്ടു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.
മൂന്ന് - നാല് ദിവസമാണ് പാട്ട് രംഗം ഞങ്ങള്‍ ഷൂട്ട് ചെയ്തത്. നാലാം ദിവസം ആവുമ്പോഴേക്കും ഡാന്‍സേഴ്‌സ് എല്ലാം മെലിഞ്ഞ്, ചെറുതായതായി എനിക്ക് തോന്നി എന്ന് ജാന്‍വി കപൂര്‍ പറഞ്ഞു.
അതേ സമയം രാം ചരണും ജാന്‍വി കപൂറിന്റെ ഡാന്‍സിനെ കുറിച്ചും ഡെഡിക്കേഷനെ കുറിച്ചും പ്രശംസിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഇത്രയും ഉത്സാഹമുള്ള ഒരാളെ ഞാന്‍ കാണുന്നത് ആദ്യമായിട്ടാണ്. അത്രയധികം ജാന്‍വി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. 85 ദിവസം തുടര്‍ച്ചയായി ഷൂട്ട് ചെയ്തതിന് ശേഷമാണ് അവസാനം ഞങ്ങള്‍ പാട്ട് രംഗം ചിത്രീകരിച്ചത്. എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല, ഞാന്‍ സ്റ്റെപ്‌സുകള്‍ പഠിക്കുകയായിരുന്നു. അതിനിടയില്‍ ജാന്‍വ് പ്രാക്ടീസ് ചെയ്‌തോ എന്നൊന്നും നോക്കാന്‍ പറ്റിയില്ല. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോള്‍ എന്നെക്കാള്‍ നൂറിരട്ടി നന്നായിട്ടാണ് ജാന്‍വി ഡാന്‍സ് ചെയ്തത് എന്നാണ് രാം ചരണ്‍ പറഞ്ഞത്





English (US) ·