വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍, ഗ്യാനേശ്വരി യാദവിന് വെള്ളി, വിന്ദ്യാറാണി ദേവിക്ക് വെങ്കലം

1 month ago 8

മനോരമ ലേഖകൻ

Published: July 27, 2026 03:54 PM IST Updated: July 27, 2026 11:51 PM IST

1 minute Read

gyaneshwari
ഗ്യാനേശ്വരി യാദവ്

ഗ്ലാസ്ഗോ∙ കോമൺവെൽ‍ത്ത് ഗെയിംസ് വെയ്റ്റ് ലിഫ്റ്റിങ് 53 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ഗ്യാനേശ്വരി യാദവിന് വെള്ളി. നൈജീരിയയുടെ ഓനോമെ ഒമോലോലയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. 58 കിലോ വിഭാഗത്തിൽ വിന്ദ്യാറാണി ദേവിയാണ് വെങ്കലം വിജയിച്ചത്. നൈജീരിയയുടെ റഫിയാത്തു ഫൊലഷേഡിനാണ് സ്വർ‍ണം. കാനഡയുടെ ആൻ സോഫി വെള്ളി മെഡൽ സ്വന്തമാക്കി. ബോക്സിങ്ങിൽ ഇന്ത്യൻ താരം സാക്ഷി ചൗധരി ക്വാര്‍‍ട്ടർ ഫൈനലിൽ കടന്നു. രണ്ടാം റൗണ്ടിൽ 5–0നായിരുന്നു സാക്ഷിയുടെ വിജയം. 200 മീറ്റർ നീന്തല്‍ ബട്ടർഫ്ലൈ വിഭാഗത്തിൽ മലയാളി താരം സജൻ പ്രകാശ് ഫൈനലിൽ. ഹീറ്റ്സിൽ 1.58.59 മിനിറ്റില്‍ ഫിനിഷ് ചെയ്ത സജൻ പ്രകാശ് രണ്ടാമതായാണു ഫിനിഷ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 1.44നാണ് ഫൈനൽ പോരാട്ടം. പുരുഷ ലോങ് ജംപിൽ മലയാളി താരം മുരളീ ശ്രീശങ്കറും ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ ക്വാളിഫൈയിങ് മാർക്കായ 8.00 മീറ്റർ താരം മറികടന്നു. 8.01 മീറ്ററാണു ശ്രീശങ്കർ ചാടിയത്.

English Summary:

Commonwealth Games 2026 Live Updates

Read Entire Article