വെറും 27വയസ്സ്, ഓസിയുടെ ഒരു മാസത്തെ വരുമാനം? 8 മാസം ​ഗർഭിണിയായിരിക്കുമ്പോഴും ഇതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു, കൃഷ്ണകുമാറിന്റെ മകളുടെ വേറിട്ട യാത്ര!

8 months ago 11

Authored by: അശ്വിനി പി|Samayam Malayalam21 May 2025, 10:30 am

കല്യാണം കഴിച്ചു ​ഗർഭിണിയായി അത് യൂട്യൂബിലൂടെ ആഘോഷിക്കുന്നു എന്ന വെറുമൊരു താരപുത്രിയല്ല ദിയ കൃഷ്ണ. ഈ 27 വയസ്സിനുള്ളിൽ സക്സസ്ഫുൾ ആയി ബിസിനസ്സും ലൈഫും സെറ്റ് ചെയ്ത പെൺകുട്ടിയാണ്

ദിയ കൃഷ്ണദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
നാല് പെൺമക്കളാണ് നടൻ കൃഷ്ണകുമാറിന്, നാല് പേരും നാല് രീതിയിൽ വ്യത്യസ്തരാണ്. മക്കളിൽ മൂത്ത മകൾ അഹാന കൃഷ്ണയാണ് ആദ്യം ഒറു സിനി എൻട്രി നൽകിയത്. രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ അഹാന കൃഷ്ണ, പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അഭിനയത്തിന് പുറമെ അതിന്റെ സാങ്കേതികതയെ കുറിച്ചും മനസ്സിലാക്കിയ അഹാന ഒരു മ്യൂസിക് ആൽബവും സംവിധാനം ചെയ്തു.

മൂന്നാമത്തെ മകൾ ഇഷാനിയും അഭിനയ ലോകത്തേക്ക് എത്തി, വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഏറ്റവും ഇളയ മകൾ കോളേജിൽ പഠിക്കുകയാണെങ്കിലും യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തയാണ് രണ്ടാമത്തെ മകൾ ഓസി എന്ന ദിയ കൃഷ്ണ. തന്റെ ജീവിതം എങ്ങനെയായിരിക്കണം, എന്താണ് താൻ ചെയ്യുന്നത് എന്നൊക്കെ കൃത്യമായ പ്ലാനിങും കാഴ്ചപ്പാടും ഉള്ള 27 വയസ്സുകാരി!


Also Read: ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം പങ്കുവച്ച് മോഹൻലാൽ; 47 വർഷത്തെ മോഹൻലാലിന്റെ സിനിമ ജീവിതം, മുഖരാഗം!

യൂട്യൂബ് റീലുകളിലൂടെയായിരുന്നു ഓസിയുടെ തുടക്കം. ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധ നേടി, തനിക്ക എന്നൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തു. യൂട്യൂബ് വീഡിയോകളിലൂടെയാണ് ഓസി ആദ്യത്തെ വരുമാന മാർഗം കണ്ടെത്തിയത്. ഇപ്പോൾ ഓസിയുടെ യൂട്യൂന് 1.2 മില്യൺ ഫോളോവേഴ്സുണ്ട്. ഗൂഗിൾ കണക്കുകൾ പ്രകാരം ഇത്രയും സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബറുടെ മസ വരുമാനം 7.5 ലക്ഷം രൂപയാണ്. തന്റെ കല്യാണവും, ഗർഭകാലവും അതിന്റെയൊക്കെ ഓരോ ചടങ്ങുകളും ആഘോഷങ്ങളും വീഡിയോ ആക്കുന്ന ഓസിയ്ക്ക് ഒരിക്കലും കണ്ടന്റ് ക്ഷാമം ഉണ്ടാകാറില്ല. സന്തോഷത്തിന്റെ ഭാഗമായി ചെയ്യുന്ന വീഡിയോകൾ ആണ് എങ്കിലും അതിൽ നിന്ന് വലിയൊരു വരുമാനം വരുന്നത് ഇരട്ടി സന്തോഷം അല്ലേ

എന്നാൽ യൂട്യൂബ് വരുമാനം മാത്രമല്ല ഓസിയുടെ വരവ്. ഒരു സക്സസ്ഫുൾ ബിസിനസ് ലേഡി കൂടെയാണ് ഈ 27കാരി. ഓ ബൈ ഓസി എന്ന പേരിലാണ് ബിസിനസ്. സ്ത്രീകൾക്ക് വേണ്ട ഇമിറ്റേറ്റ് ആഭരണങ്ങളും ഹെയർ ആക്സസറീസും ഒക്കെ ഇവിടെ ലഭിയ്ക്കും. അതിന് പുറമെ ഡ്രാപ് ബൈ ഓസി എന്ന പേരിൽ സാരി ബിസിനസ്സും ഓസി ആരംഭിച്ചിട്ടുണ്ട്. ലക്സ് ബൈ ഓസി എന്നത് ലക്ഷ്വറിയായിട്ടുള്ള ഐറ്റങ്ങൾക്ക് പ്രത്യേകമൊരു കാറ്റഗറിയും കാണാം.

വെറും 27വയസ്സ്, ഓസിയുടെ ഒരു മാസത്തെ വരുമാനം? 8 മാസം ​ഗർഭിണിയായിരിക്കുമ്പോഴും ഇതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു, കൃഷ്ണകുമാറിന്റെ മകളുടെ വേറിട്ട യാത്ര!


ഈ ബിസിനസ്സുകൾക്ക് ഓസി നൽകുന്ന പ്രമോഷനുകളും, പെർഫക്ഷനുമാണ് വിജയത്തിലേക്ക് എത്തിക്കുന്നത്. നിലവിൽ എട്ട് മാസം ഗർഭിണിയായ ഓസി, തന്റെ പുതിയ പ്രൊഡക്ടുകൾ മാർക്കറ്റ് ചെയ്യുന്ന കാര്യത്തിലും, അത് ആളുകളിലേക്ക് എത്തിക്കുന്ന കാര്യത്തിലും വളരെ അധികം പരിശ്രമിക്കുന്നതായി സോഷ്യൽ മീഡിയയിൽ കാണാം. ഓഫ് ലൈനായും ഓൺലൈനായും ബിസിനസ് നടത്തുന്നു എന്ന് മാത്രമല്ല വേൾഡ് വൈഡായി ഷിപ്പിങ് നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഫെയിമസ് ആയി, അതിലൂടെ ഒരു ബിസിനസ് വളർത്തിയെടുത്ത ഓസി, കുടുംബ ജീവിതത്തിലേക്ക് എത്തുമ്പോൾ അവിടെയും നൂറ് ശതമാനം വിജയമാണ്. കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും വേറിട്ട വഴികളിലൂടെ വിജയം നേടിയത് ദിയ തന്നെയാണ് എന്ന് സംശയിക്കാതെ പറയാം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article