വെറും മുപ്പതിനായിരത്തില്‍ തുടങ്ങി, ഇന്ന് 50 കോടി വരുമാനം; സിനിമയില്‍ തോറ്റ ശ്രുതികയുടെ വിജയ രഹസ്യം

2 weeks ago 4
സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി വന്നതിലൂടെയാണ് ശ്രുതിക അര്‍ജുനെ മലയാളികള്‍ക്ക് പരിചയം. മുത്തശ്ശന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലെത്തിയ ശ്രുതിക സൂര്യയുടെ നായികയായി അരങ്ങേറി. മൂന്ന് - നാല് സിനിമകളേ തമിഴിലും മലയാളത്തിലുമായി ചെയ്തുള്ളൂ. അതെല്ലാം പരാജയമായിരുന്നു. സിനിമ തനിക്ക് പറ്റിയ ഇടമല്ല എന്ന് മനസ്സിലാക്കിയാമ് ശ്രുതിക അഭിനയം വിട്ടത്.

ചെറുപ്പം മുതലേ അറിയാവുന്ന അര്‍ജുനുമായി പ്രണയ വിവാഹം നടന്നു. ഇരുപത്തി രണ്ടാം വയസ്സില്‍ വിവാഹം ചെയ്തു ഇരുപത്തി നാലാം വയസ്സില്‍ അമ്മയുമായി. കുട്ടിയൊക്കെ ആയതിന് ശേഷമായിരുന്നു കുക്ക് വിത്ത് കോമാളി എന്ന ടെലിവിഷന്‍ ഷോയിലൂടെയുള്ള തിരിച്ചുവരവ്. ടെലിവിഷന്‍ ലോകത്ത് ശ്രുതിക മികച്ച വിജയം നേടി. അതുവഴി ഹിന്ദി ബിഗ് ബോസിലും എത്തി.

എന്നാല്‍ സിനിമയ്ക്കും ടെലിവിഷനും ഇടയില്‍ ശ്രുതികയ്ക്ക് മറ്റൊരു ജീവിതമുണ്ട്, ഒരു സക്‌സസ്ഫുള്‍ ബിസിനസ് ലേഡിയാണ് ശ്രുതിക. ഹാപ്പി ഹെര്‍ബ്‌സ് എന്ന സ്‌കിന്‍ ആന്റ് ഹെയര്‍ പ്രൊഡക്ടിറ്റില്‍ തുടങ്ങിയതാണ്. അത് വിജയകരമായപ്പോള്‍ കോസ്റ്റിയൂം ബിസിനസും തുടങ്ങി. ഇതെങ്ങനെ സാധിച്ചു എന്ന ശ്രുതികയുടെ മറുപടിയാണ് ഏറെ പ്രചോദനകരം

Samayam Malayalamനാണമില്ലേ ഇഞ്ചക്ഷന്‍ ചെയ്ത് വണ്ണം കുറയ്ക്കാന്‍ എന്ന് ചോദിക്കുന്നവരോട് സൗഭാഗ്യയുടെ മറുപടി; വേണമെന്നുണ്ടെങ്കില്‍ ചെയ്താല്‍ മതി!കല്യാണം കഴിഞ്ഞ് കുട്ടിയായപ്പോള്‍ ആ ലോകത്ത് ഒരുപാട് തിരക്കിലായിരുന്നു. വളരെ ആസ്വദിച്ച് തന്നെയാണ് മകനെയും വീടുമൊക്കെ നോക്കിയത്. എന്നാല്‍ മകന്‍ വലുതായി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് പ്രത്യേകിച്ച് പണികളൊന്നും ഇല്ലാതെയായി. ഒരുപാട് സമയം കിട്ടി. എന്തെങ്കിലും പ്രൊഡക്ടീവായി ചെയ്യണം എന്ന ചിന്തയിലാണ് ഹാപ്പി ഹെര്‍ബ്‌സിന്റെ ചിന്ത വന്നത്.

ഞാന്‍ ഉപയോഗിക്കുന്ന പ്രൊഡക്ട് തന്നെയായിരുന്നു അത്. എനിക്ക് റിസള്‍ട്ടും വരുന്നുണ്ട്. ചെറിയ രീതിയില്‍ എന്റെ ചുറ്റുപാടുകളിലാണ് ആദ്യം വിറ്റത്. ചെറിയ രീതിയില്‍ വരുമാനം വന്നു തുടങ്ങിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എന്തോ ചെയ്തു എന്ന സമാധാനത്തോടെ ഉറങ്ങാന്‍ പോകുന്ന സുഖം വേറെ തന്നെയാണ്. അത് എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കി.


അങ്ങനെ വെറും മുപ്പതിനായിരം രൂപയ്ക്ക് ചെറിയ രീതിയിലാണ് ബിസിനസ് ആരംഭിച്ചത്. എല്ലാം ഓണ്‍ലൈന്‍ ആയിരുന്നു, ഒരു ഔട്‌ലെറ്റ് പോലും ഉണ്ടായിരുന്നില്ല. പതിയെയായിരുന്നു വളര്‍ച്ച എട്ട് വര്‍ഷത്തിന് ശേഷമാണ് ഒരു ഷോറൂം തന്നെ തുറന്നത്. ഇപ്പോള്‍ ദുബായിലും ഒരു ഔട്ട്‌ലെറ്റ് തുറന്നു. മുപ്പതിനായിരത്തില്‍ തുടങ്ങിയ ബിസിനസ്സില്‍ എനിക്കിപ്പോള്‍ അന്‍പത് കോടി വാര്‍ഷിക വരുമാനം നേടാന്‍ കഴിയുന്നുണ്ട്. ഒരുപാട് പേരെ സഹായിക്കാനും, തൊഴില്‍ നല്‍കാനും കഴിയുന്നു.

ഇതില്‍ എനിക്കേറ്റവും പിന്തുണ നല്‍കിയത് ഭര്‍ത്താവ് അര്‍ജുന്‍ തന്നെയാണ്. അര്‍ജുന്റെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ എനിക്കിതൊന്നും സാധിക്കില്ല. അതുപോലെ ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ഒരുപാട് ചിന്തിക്കരുത് എന്ന് ഞാന്‍ പഠിച്ചു. ബിസിനസ് എന്താണ്, എങ്ങനെയാണ്, ബ്രാന്റിങ് എന്താണ്, പൊസിഷനിങ് എന്താണ്, മാര്‍ക്കെറ്റ് എന്താണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. പണം മാത്രമല്ല, അറിവും ഇതിലേക്ക് ഇറങ്ങിയതിന് ശേഷമാണ് ഞാന്‍ നേടിയത്. ഒന്‍പത് വര്‍ഷത്തെ പഠനവും കഷ്ടപ്പാടും പരിശ്രമവും തന്നെയാണ് എന്റെ ബിസിനസ്- ശ്രുതിക പറഞ്ഞു.

Read Entire Article