വെറുതേ പറഞ്ഞതല്ലേ, എനിക്കൊരു പ്രശ്‌നം വന്നാല്‍ അമ്മ തൂക്കിയെടുത്ത് അടിക്കും എന്ന വിശ്വാസം മകള്‍ക്കുണ്ട് എന്ന് അഭിരാമി

1 week ago 5

Authored by: അശ്വിനി പി|Samayam Malayalam20 May 2026, 6:22 p.m. IST

എന്ത് പ്രശ്‌നമുണ്ടെങ്കിലും അമ്മയോടും അച്ഛനോടും പറയണം, ആര് എന്ത് ചെയ്താലും അവരെ ഞങ്ങള്‍ തൂക്കിയെടുത്തിട്ട് അടിക്കും എന്ന് മകളോട് പലപ്പോഴും പറഞ്ഞിരുന്നുവത്രെ. അവള്‍ക്ക് അത് ശരിക്കും വിശ്വാസം വന്ന ഒരു അവസരത്തെ കുറിച്ച് അഭിരാമി പറയുന്നു

abhirami daughterഅഭിരാമിയും കുടുംബവും
വിവാഹം കഴിഞ്ഞ്, ഭര്‍ത്താവിനൊപ്പം വിദേശത്ത് സെറ്റില്‍ഡ് ആയ ചെറിയൊരു കാലയളവില്‍ അഭിരാമി സിനിമകളില്‍ നിന്നെല്ലാം മാറി നിന്നിരുന്നു. എന്നാല്‍ അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയതിന് ശേഷം വളരെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുകയാണ് നടി. തനിക്ക് വരുന്ന എല്ലാ റോളുകളും ചെയ്യുന്നില്ല, അങ്ങനെ പേരും പ്രശസ്തിയ്ക്കും വേണ്ടി ഇനി സിനിമകള്‍ വേണ്ട എന്ന കാഴ്ചപ്പാടില്‍, തനിക്കിഷ്ടപ്പെടുന്ന റോളുകള്‍ മാത്രം ഏറ്റെടുത്തു ചെയ്യുകയാണ്.

മണിരത്‌നം - കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറത്ത തഗ്ഗ് ലൈഫ് എന്ന ചിത്രത്തില്‍ കമല്‍ ഹാസന്റെ പെയര്‍ ആയി അഭിനയിച്ചതിന് ശേഷം അഭിരാമി തിരഞ്ഞെടുത്ത അടുത്ത ചിത്രമാണ് ബ്ലാസ്റ്റ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ബ്ലാസ്റ്റ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Also Read: വിവാഹം മോചനം സംഭവിച്ച് നശിച്ച് നരകിച്ച ഒരാള്‍ക്കാണ്‍ ജീവിതം കൊടുത്തത് എന്ന ബോധ്യം എനിക്കുണ്ട്; സൈബര്‍ ബുള്ളീങിനെതിരെ അമേയ

ബ്ലാസ്റ്റില്‍ അര്‍ജുന്‍ മാത്രമല്ല, ഭാര്യയായി അഭിനയിക്കുന്ന അഭിരാമിയുടെയും മകളായി എത്തുന്ന പ്രീതി മുകുന്ദന്റെയും ഗംഭീര ആക്ഷന്‍ രംഗങ്ങളുണ്ട്. ഈ സിനിമ കാണുമ്പോള്‍ മക്കളെ ഇങ്ങനെ വളര്‍ത്താം എന്ന് രക്ഷിതാക്കള്‍ ചിന്തിച്ചു പോകും എന്നാണ് അഭിരാമി പറയുന്നത്. അപ്പോള്‍ അഭിരാമി തന്റെ മകള്‍ കല്‍കിയെ ഇങ്ങനെയാണോ വളര്‍ത്തുന്നത് എന്ന ചോദ്യത്തിന്, ചിരിയായിരുന്നു നടിയുടെ ആദ്യത്തെ പ്രതികരണം. ആക്ഷനും കരാട്ടെയുമൊക്കെയായി ഇങ്ങനെ പോവാന്‍ തന്നെയാമ് സാധ്യത എന്ന് അഭിരാമി പറയുന്നു.


ഒരു രസകരമായ കാര്യം കൂടെ പറയാം. കല്‍കിയോട് ഞാനും ഭര്‍ത്താവും എപ്പോഴും പറയും, നിനക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അച്ഛനോടും അമ്മയോടും വന്ന് പറയണം. ആര് എന്ത് ചെയ്താലും ഞങ്ങള്‍ തൂക്കിയെടുത്ത് അടിക്കും, ഒരു കാരണം കൊണ്ടും നീ ഭയപ്പെടുകയേ വേണ്ട എന്ന്. സ്വാഭാവികമായി അങ്ങനെ പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ട്.

അങ്ങനെ ഒരു ദിവസം, ബ്ലാസ്റ്റിന്റെ ഷൂട്ടിങ് കാണാന്‍ കല്‍കി വന്നു. അന്ന് എന്റെ ഒരു സ്റ്റണ്ട് സീക്വന്‍സ് ആണ് എടുത്തുകൊണ്ടിരുന്നത്. കല്‍കി മോണിറ്ററിന് മുന്നിലിരുന്ന് അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നെക്കാള്‍ ഡബിള്‍ സൈസിലുള്ള ഒരു സ്റ്റണ്ട്മാനെ ഞാന്‍ തൂക്കിയെടുത്ത് അടിക്കുന്നതാണ് അവള്‍ കണ്ടത്. അമ്മ വെറുതേ പറഞ്ഞതല്ല, എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ശരിക്കും തൂക്കിയെടുത്ത് അടിക്കും എന്ന വിശ്വാസം അതോടെ മകള്‍ക്ക് വന്നു- അഭിരാമി പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article