‘വെല്‍ഡണ്‍ ഡിയര്‍!’: വണ്ടർ പ്രകടനത്തിന് വൈഭവിന് സ്നേഹസമ്മാനം നൽകി വിരാട് കോലി

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 11, 2026 04:48 PM IST

1 minute Read

മത്സരശേഷം വൈഭവ് സൂര്യവംശിയും വിരാട് കോലിയും (X/IPL)
മത്സരശേഷം വൈഭവ് സൂര്യവംശിയും വിരാട് കോലിയും (X/IPL)

ഗുവാഹത്തി ∙ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം തുടരുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് സൂപ്പര്‍താരം വിരാട് കോലിയുടെ പ്രശംസ. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള മത്സരം കഴിഞ്ഞതിന് പിന്നാലെ വൈഭവിനെ തേടി കോലിയുടെ ഓട്ടോഗ്രഫ് എത്തി. തൊപ്പിയില്‍ ‘ഡിയര്‍ വൈഭവ്, വെല്‍ഡണ്‍’ എന്നാണ് വൈഭവിന്റെ ക്യാപ്പിൽ കോലി കുറിച്ചത്. പ്ലെയര്‍ ഓഫ് ദ് മാച്ചിനും ഓറഞ്ച് ക്യാപ്പിനും ഒപ്പം എക്കാലത്തേക്കും സൂക്ഷിച്ചുവയ്ക്കാന്‍ ഒരു സ്നേഹസമ്മാനം.

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം നേരിടുമ്പോള്‍ തെല്ലും ഭയമില്ലാതെയാണ് വൈഭവ് ബാറ്റ് വീശിയത്. ഭുവനേശ്വര്‍ കുമാറും ജോഷ് ഹെയ്സല്‍വുഡും സൂര്യവംശിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. 12 പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് ആറുവിക്കറ്റ് ജയം നേടിയത്. രണ്ട് അര്‍ധസെ‍ഞ്ചറികളടക്കം നാല് മല്‍സരങ്ങളില്‍ നിന്നായി 200 റണ്‍സാണ് വൈഭവിന്‍റെ സമ്പാദ്യം.

15 പന്തില്‍ നിന്നായിരുന്നു ചെന്നൈക്കെതിരെയും ആര്‍സിബിക്കെതിരെയും വൈഭവിന്‍റെ അര്‍ധസെഞ്ചറികള്‍ പിറന്നത്. ധ്രുവ് ജുറേലുമായി ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 37 പന്തില്‍ നിന്ന് 108 റണ്‍സാണ് പിറന്നത്. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് ഒടുവില്‍ പുറത്തായത്. വൈഭവ് പുറത്തായിട്ടും ജുറൈല്‍ അടിച്ചു കയറിയതോടെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു

Player of the Match ✅
Orange Cap ✅
An autograph from Kohli 🐐✅

Good nighttime to everyone and retrieve to support believing successful yourself nary substance what 💗 pic.twitter.com/Up2BZuYObM

— Rajasthan Royals (@rajasthanroyals) April 10, 2026

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാമതെത്തി. രജത് പട്ടിദാറിന്‍റെ മികവിലാണ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആര്‍സിബി നേടിയത്. ഒരു ഘട്ടത്തില്‍ 125/7 എന്ന നിലയില്‍ ആയിരുന്ന ആര്‍സിബിക്ക് വെങ്കിടേഷ് അയ്യര്‍ ഇംപാക്ട് സബായി എത്തിയതോടെയാണ് വീണ്ടും ജീവന്‍ വച്ചത്. 15 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 29 റണ്‍സ് 200 കടക്കാന്‍ ടീമിനെ സഹായിച്ചു.

English Summary:

Vaibhav Sooryavanshi is being praised by superstar Virat Kohli for his unthinkable show for Rajasthan Royals. Kohli talented him an autographed headdress aft the lucifer betwixt Rajasthan Royals and RCB, calling him 'Dear Vaibhav, Well done.' This is simply a treasured acquisition alongside his Player of the Match and Orange Cap awards.

Read Entire Article