വെള്ളം കണ്ട് മദ്യപാനം നിര്‍ത്തി, ചെറുപ്പത്തില്‍ തുടങ്ങിയ പുകവലിയും നിര്‍ത്തി, ഇനി അജു വര്‍ഗീസ് നിര്‍ത്താന്‍ കഷ്ടപ്പെടുന്ന ദുഃശ്ശീലം

5 days ago 2
വെള്ളം എന്ന സിനിമ കണ്ടതിന് ശേഷമാണ് ഞാന്‍ മദ്യപാനം നിര്‍ത്തിയത് എന്ന് 2021 ല്‍ തന്നെ അജു വര്‍ഗീസ് പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ ഫറ ഷിബ്ലയുടെ അഭിമുഖത്തില്‍ വീണ്ടും അക്കാര്യം വ്യക്തമാക്കിയിരിക്കുന്നു

മുരളി ചേട്ടനെ എനിക്ക് നേരത്തെ നേരിട്ട് അറിയാവുന്നതാണ്, അദ്ദേഹത്തിന്റെ കഥയും അറിയാം. പക്ഷേ വെള്ളം എന്ന സിനിമയില്‍ ജയേട്ടന്‍ (ജയസൂര്യ) അത് അഭിനയിച്ചു ഫലിപ്പിച്ചപ്പോഴാണ് അതിന്റെ ഇന്റന്‍സിറ്റി എനിക്ക് മനസ്സിലായത്. സിനിമ എന്നെ സ്വാധീനിക്കും, വെള്ളം എന്ന സിനിമയ്ക്ക് ശേഷമാണ് താന്‍ വെള്ളമടി നിര്‍ത്തിയത് എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്. കൊവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. അന്നത്തെ എന്റെ ലക്ഷ്വറിയായിരുന്നു സിഗരറ്റ്, അത് നിര്‍ത്തിയത് സിനിമയുടെ സ്വാധീനം കാരണമാണത്രെ.

Samayam Malayalamനമുക്ക് വേണ്ടി പറയാന്‍ നമ്മളേ ഉണ്ടാവൂ, എത്ര സമയമെടുത്തിട്ടാണെങ്കിലും; കരുത്ത് എന്താണ് എന്ന് ഗ്രേസ് ആന്റണി
അതുപോലെ തന്നെ പുകവലി ശീലവും നിര്‍ത്തി. ഇപ്പോഴത്തെ അജു വര്‍ഗീസിന് ചെറു പ്രായത്തിലുള്ള അജുവിനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അജു വര്‍ഗീസ്. അങ്ങനെയാണെങ്കില്‍ ആദ്യം പറയുന്നത് സിഗരറ്റ് വലിക്കരുത് എന്നായിരിക്കും. വലിച്ചാലും ദിവസം ഒന്നോ രണ്ടോ മാത്രം വലിക്കുക. കുറേ വലിക്കരുത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

പുകവലിയുടെ പേരിലുണ്ടായ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും ഞാന്‍ അനുഭവിക്കുകയാണ്. ഓടിക്കയറി സ്‌റ്റെപ്‌സൊക്കെ കയറാന്‍ ഇപ്പോള്‍ പ്രയാസമാണ്. നാല്‍പതുവരെയൊക്കെ നമ്മള്‍ വചാരിക്കും എല്ലാം നല്ല രീതിയില്‍ പോകും എന്ന്. 40 കഴിയുമ്പോഴാണ് തിരിച്ച് ഇറങ്ങുന്നത് നമ്മള്‍ മനസ്സിലാക്കുന്നത്. അതുവരെ ആരോഗ്യം വും ശരീരവും നമുക്കൊപ്പം നില്‍ക്കും, പിന്നെ അത് നിലനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കേണ്ട അവസ്ഥയാണ്.


അന്ന് അത് വലിക്കാനുണ്ടായ കാരണം, അന്നൊക്കെ പരസ്യങ്ങളുണ്ടായിരുന്നു. പിന്നെ ഒരു കൗതുകമായി, അതൊന്ന് ട്രൈ ചെയ്യാന്‍ വേണ്ടി, വലുതാവാന്‍ കാത്തിരുന്നു. വലിച്ചു തുടങ്ങിയപ്പോള്‍ അതിഷ്ടപ്പെട്ടു. ആ ട്രൈയിങ് ആയിരുന്നു ഏറ്റവും ചീത്ത.

പുകവലിയും മദ്യപാനവും നിര്‍ത്തിയത് പോലെ ഇനി എനിക്ക് നിര്‍ത്തേണ്ട ഒരു ദുഃശീലം ഏഴ് മണിക്ക് ശേഷമുള്ള അത്താഴമാണ്. എനിക്കൊക്കെ മാറ്റാന്‍ കഷ്ടപ്പാടുള്ള ശീലമായിപ്പോയി. പുകവലിയും മദ്യപാനവുമൊക്കെ ആരോഗ്യത്തിന് ഹാനീകാരം എന്ന് പറയുന്നത് പോലെ ഇതും ഹാനീകരമാണ് എന്ന് നമ്മുടെ സമൂഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട സമയമായി എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്.
Read Entire Article