വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു, ബാത്രൂം സൗകര്യം പോലുമില്ലാത്ത കാലത്തെ കുറിച്ച് അംബിക

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam18 Apr 2026, 6:22 p.m. IST

വെള്ളം കുടിച്ചാലും ഭക്ഷണം കഴിച്ചാലുമല്ലേ ബാത്രൂമില്‍ പോകേണ്ടി വരൂ. അന്ന് ഏറ്റവും അധികം കഷ്ടപ്പെട്ടത് ആ ഒരു കാര്യത്തിനായിരുന്നു

ambika struggleഅംബിക
എഴുപതുകള്‍ മുതല്‍ നായിക നിരയില്‍ സജീവമായ നടിയാണ് അംബിക . മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ പല ഭാഷകളിലായി പലപല സിനിമകള്‍. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്ര. അന്നത്തെ സിനിമ ജീവിതം പുറത്തു നിന്ന് കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല എന്ന് അംബിക പറയുന്നു.

ഇന്ന് കാരവാന്‍ പോലുള്ള സൗകര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. എവിടെയെങ്കിലും ഔട്ട് ഡോര്‍ ഷൂട്ട് ഉണ്ടെങ്കില്‍ എന്റെ മേക്കപ്മാനും സഹായിയും ആദ്യം തിരയുന്നത് അടുത്തെവിടെയെങ്കിലും വീടുകളുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ പോയി അവരോട് ഡ്രസ്സ് മാറാനും ബാത്രൂമില്‍ പോകാനും അനുവദിക്കുമോ എന്ന് ചോദിക്കും. സിനിമയാണോ ഷൂട്ടിങ് ആണോ എന്ന് ചോദിച്ച് പലരും സമ്മതിക്കാതിരിക്കുകയും ചെയ്യും.

Also Read: എന്റെ ഏറ്റവും വലിയ പ്രശ്‌നം അതാണ്; ഡോമിനേറ്റിങ് ഭര്‍ത്താവാണോ ശരത്കുമാര്‍ എന്ന ചോദ്യത്തിന് രാധികയുടെ മറുപടി

ഒരു കന്നട സിനിമയുടെ ഷൂട്ടിങില്‍ എനിക്ക് ഡ്യൂയല്‍ റോള്‍ ആയിരുന്നു. രണ്ട് കഥാപാത്രങ്ങള്‍ക്കും വേണ്ടി അടിക്കടി ഡ്രസ്സ് മാറണം. അത് എന്തെങ്കിലും മറച്ചുവച്ചാണ് ചെയ്യുന്നത്. ബാത്രൂമില്‍ പോകാന്‍ സൗകര്യമില്ല എങ്കില്‍ വെള്ളം പോലും കുടിക്കാതിരിക്കും, ഭക്ഷണം കഴിക്കാതിരിക്കും. കഴിച്ചാലല്ലേ ബാത്രൂമില്‍ പോകാന്‍ തോന്നൂ. അത് കാരണം പല ആരോഗ്യ പ്രശ്‌നങ്ങളും എനിക്കുണ്ടായി എങ്കിലും, അതൊന്നും പ്രൊഫഷനെ ബാധിക്കാന്‍ അനുവദിച്ചിട്ടില്ല. ഔട്ട് ഡോര്‍ ഷൂട്ടിങ് എന്നാല്‍ ഞങ്ങള്‍ക്ക് പട്ടിണിയാണ്.

ഇന്നൊക്കെ കാരവാനില്‍ പോയി വെറുതേ ഫോണും നോക്കി ഇരുന്നിട്ട്, ഷോട്ടിന് റെഡിയാവുമ്പോള്‍ വിളിച്ചാലും അരമണിക്കൂര്‍ കഴിഞ്ഞേ വരൂ. അന്നൊക്കെ ഷോട്ട് റെഡി എന്ന് പറയുമ്പോഴേക്കും മുന്നിലെത്തണം. അല്ലെങ്കില്‍ നായികയെ മാറ്റും, രണ്ട് സീന്‍ അഭിനയിച്ചു എന്നൊന്നും നോക്കില്ല, ഞങ്ങള്‍ മാറ്റും എന്ന് സംവിധായകന്‍ മുഖത്ത് നോക്കി പറയും. അപ്പോഴേക്കും ഞങ്ങള്‍ മുന്നിലെത്തും.


അത് പോലെ അന്നൊക്കെ തടി ഒന്ന് കൂടിയാല്‍ പേടിയായിരുന്നു. അയ്യയ്യോ തടിച്ചല്ലോ, അടുത്ത സിനിമയ്ക്ക് വിളിക്കില്ലേ എന്ന്. അത് മാത്രമല്ല, തടി വച്ചു കഴിഞ്ഞാല്‍ തയ്ച്ച ഡ്രസ്സുകള്‍ പാകമാകാതെ പോയാലും പ്രശ്‌നമാണ്. എനിക്ക് മധുരം വളരെ ഇഷ്ടമാണ്, പക്ഷേ തടിവയ്ക്കുമോ എന്ന ഭയത്തില്‍ തിന്നാതെയിരിക്കും.

അതേ സമയം നമുക്ക് കംഫര്‍ട്ട് അല്ലാത്ത ഡ്രസ്സ് ആണെങ്കില്‍ അത് പറഞ്ഞാല്‍ ദേഷ്യപ്പെട്ട്, ഇത് തന്നെ ധരിക്കണം എന്ന് വാശി പിടിക്കുന്ന സംവിധായകരൊന്നും ഇല്ല. കുറച്ചുകൂടെ കംഫര്‍ട്ടായി അത് കോസ്റ്റിയൂം ഡിസൈനറോട് പറഞ്ഞ് മാറ്റും. അതേ സമയം അന്നൊക്കെ മറ്റൊരു സിനിമയില്‍ മറ്റൊരു നായിക ധരിച്ച വസ്ത്രമെല്ലാം, ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ഞാന്‍ ധരിച്ചിട്ടുണ്ട് എന്നും അംബിക പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article