വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

4 days ago 1

ഓൺലൈൻ ഡെസ്ക്

Published: July 17, 2026 09:25 PM IST Updated: July 17, 2026 10:06 PM IST

1 minute Read

ഗാരി സോബേഴ്സ്. Photo by IAN KINGTON / AFP
ഗാരി സോബേഴ്സ്. Photo by IAN KINGTON / AFP

ബാർബഡോസ്∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്സ് അന്തരിച്ചു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സോബേഴ്സ് വിൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 8032 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 1954 മുതൽ 1974 ഏപ്രിൽ വരെ ടീമിനൊപ്പം തുടർന്ന സോബേഴ്സ് വെസ്റ്റിൻഡീസിനായി 26 സെഞ്ചറികളും 30 അർധ സെഞ്ചറികളും സ്വന്തമാക്കി. 90–ാം പിറന്നാൾ ആഘോഷിക്കാൻ പത്തു ദിവസം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മരണം സംഭവിക്കുന്നത്.

ടെസ്റ്റ് കരിയറിൽ 235 വിക്കറ്റുകളും സോബേഴ്സ് വീഴ്ത്തിയിട്ടുണ്ട്. കരിയറിൽ ഒരു ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറു പന്തുകളും സിക്സർ പറത്തിയ ആദ്യ താരമാണ് സോബേഴ്സ്. 1968ൽ നോട്ടിങ്ങാം ഷെയറിനായുള്ള മത്സരത്തിൽ ഗ്ലമോർഗനെതിരെയായിരുന്നു സോബേഴ്സിന്റെ ആറു സിക്സുകൾ. മകനായ ഡാനിയേലാണ് ഗാരി സോബേഴ്സിന്റെ മരണ വിവരം പുറത്തുവിട്ടത്.

മികച്ച പുരുഷ ക്രിക്കറ്റർക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന പുരസ്കാരത്തിന്റെ പേര് ‘സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി’ എന്നാണ്. ഇതിഹാസ താരത്തോടുള്ള ആദര സൂചകമായാണ് 2004 മുതൽ ഈ പേരിൽ പുരസ്കാരം നൽകിത്തുടങ്ങിയത്. 1936 ൽ ബാർബഡോസിലാണ് ഗാരി സോബേഴ്സിന്റെ ജനനം. 18–ാം വയസ്സിൽ ജമൈക്കയിലെ സബീന പാർക്കിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഓപ്പണറായി ഇറങ്ങിയ താരം ആദ്യ ഇന്നിങ്സിൽ 14 റൺസും രണ്ടാം ഇന്നിങ്സിൽ 26 റൺസുമാണു സ്കോർ ചെയ്തത്. എന്നാൽ ആദ്യ ഇന്നിങ്സിൽ നാല് ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്തി വരവറിയിച്ചു. 1973 ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിന ഫോർമാറ്റിലെ ആദ്യത്തെയും അവസാനത്തെയും മത്സരം. 

16–ാം വയസ്സിലായിരുന്നു സോബേഴ്സിന്റെ ഫസ്റ്റ് ക്ലാസിലെ അരങ്ങേറ്റം. 1958ൽ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് സെഞ്ചറി നേടിയ സോബേഴ്സ്, 365 റൺസ് സ്കോർ ചെയ്ത് റെക്കോർഡിട്ടു. 1994 ൽ ബ്രയാൻ ലാറ 375 റൺസെടുക്കുന്നതു വരെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്കോറെന്ന റെക്കോർഡ് സോബേഴ്സിന്റെ പേരിലായിരുന്നു. സർ ഫ്രാങ്ക് വോറൽ സ്ഥാനമൊഴിഞ്ഞതോടെ വിൻഡീസ് ക്യാപ്റ്റനായ സോബേഴ്സ് 39 മത്സരങ്ങളിൽ ടീമിനെ നയിച്ചു. ടെസ്റ്റിൽ 8,000 റൺസും 200 വിക്കറ്റുകളും സ്വന്തമാക്കിയ ആദ്യ താരമാണ് സോബേഴ്സ്. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസാണ് ഈ നേട്ടമുള്ള മറ്റൊരു ക്രിക്കറ്റ് താരം.

The BCCI mourns the passing of Sir Garfield Sobers, a existent icon of the crippled and 1 of cricket's greatest-ever all-rounders.

His bonzer achievements, lasting power connected Caribbean cricket and immeasurable publication to the planetary crippled person near an enduring bequest that… pic.twitter.com/5263SNLezn

— BCCI (@BCCI) July 17, 2026

English Summary:

Legendary West Indies cricketer Sir Garfield Sobers passes away

Read Entire Article