Published: September 22, 2025 08:05 AM IST Updated: September 22, 2025 10:05 AM IST
1 minute Read
ബാക്കു ( അസർബൈജാൻ)∙ ഫോർമുല വൺ അസർബൈജാൻ ഗ്രാൻപ്രി കാറോട്ട മത്സരത്തിൽ റെഡ്ബുളിന്റെ മാക്സ് വെർസ്റ്റാപ്പൻ ജേതാവ്. മെഴ്സിഡീസിന്റെ ജോർജ് റസൽ രണ്ടാമതും വില്യംസിന്റെ കാർലോസ് സെയ്ൻസ് മൂന്നാമതും ഫിനിഷ് ചെയ്തു. പോൾ പൊസിഷനിൽ മത്സരം ആരംഭിച്ച വെർസ്റ്റാപ്പൻ സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണ് നേടിയത്. ഇറ്റാലിയൻ ഗ്രാൻപ്രിയിലും വെർസ്റ്റാപ്പനായിരുന്നു ജേതാവ്.
ചാംപ്യൻഷിപ്പിൽ ഒന്നാമതുള്ള മക്‌ലാരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിക്കു യോഗ്യതാ റൗണ്ടിലെ കൂട്ടിയിടി തിരിച്ചടിയായി. മക്‌ലാരന്റെ സഹഡ്രൈവർ ലാൻഡോ നോറിസിന് ഏഴാമതാണ് ഫിനിഷ് ചെയ്യാനായത്. ഇതോടെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ പിയാസ്ട്രിയും നോറിസും തമ്മിലുള്ള അകലം 25 പോയിന്റായി കുറഞ്ഞു.
English Summary:








English (US) ·