29 April 2025, 02:23 PM IST

വേടൻ/ ഷഹബാസ് അമൻ | Photo: Mathrubhumi
പുലിപ്പല്ല് കൈവശം വെച്ച സംഭവത്തില്‍ അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണ അറിയിച്ചത്. വേടന്‍ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് കുറിച്ചു.
'വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം.'-ഷഹബാസ് കുറിച്ചു.
പുലിപ്പല്ല് കൈവശംകെച്ച കേസില്‍ നേരത്തെതന്നെ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒന്‍പതര ലക്ഷം രൂപയുമായിരുന്നു കണ്ടെടുത്തത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും, വേടന്‍ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlights: shahabaz aman supports rap vocalist vedan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·