
വേടൻ, ഫ്‌ളാറ്റിലെ താമസക്കാരിലൊരാൾ | Photo: Instagram/ vedanwithword, Screen grab/ Mathrubhumi News
കൊച്ചി: കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലെടുത്ത ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ മദ്യപാനിയല്ലെന്നും കഞ്ചാവോ ബ്രൗണ്‍ഷുഗറോ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും ഫ്‌ളാറ്റ് സമുച്ചയത്തിലെ മറ്റ് താമസക്കാര്‍. വേടനെ പരിചയമുണ്ടെന്നും നല്ല മനുഷ്യനാണെന്നും താമസക്കാരിലൊരാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'വേടനെ പരിചയമുണ്ട്, വേടന്‍ നല്ല മനുഷ്യനാണ്. കഞ്ചാവടിക്കുമോ വെള്ളമടിക്കുമോ എന്നൊന്നും നോക്കാറില്ല. വെള്ളമടിക്കുമോ എന്ന് അന്വേഷിക്കാറുണ്ട്. മദ്യപാനിയല്ല, കഞ്ചാവ് വലിക്കുന്നതോ ബ്രൗണ്‍ ഷുഗര്‍ എടുക്കുന്നതോ ഞങ്ങള്‍ കണ്ടിട്ടില്ല', താമസക്കാരിലൊരാള്‍ പറഞ്ഞു.
'എട്ട്- ഒന്‍പതുമണിയോടെയാണ് കഴിഞ്ഞദിവസം രാത്രി വേടന്‍ മുറിയില്‍ എത്തിയത്. 12 മണിക്ക് ശേഷം ആളുകള്‍ വന്നു. വേടന്റെ റൂമില്‍ ആളുകള്‍ വന്നുകൊണ്ടിരിക്കും, പോവും. എട്ടുപേര്‍ ഇന്നലെ രാത്രിയുണ്ടായിരുന്നു. ഇന്ന് രാവിലെ രണ്ടുപേര്‍ വന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേടന്റെ കൊച്ചി കണിയാമ്പുഴയിലെ ഫ്‌ളാറ്റില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. കെട്ടിടത്തിലെ ആറാം നിലയിലാണ് വേടന്റെ ഫ്‌ളാറ്റ്. വേടന്‍ അടക്കം ആറുപേരുടെ പേരിലാണ് ഫ്‌ളാറ്റ് നല്‍കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്.
പരിശോധന നടക്കുമ്പോള്‍ വേടന്‍ അടക്കം ഒമ്പതുപേര്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അഞ്ചുഗ്രാമോളം കഞ്ചാവാണ് ഫ്‌ളാറ്റില്‍നിന്ന് പിടികൂടിയത്. വേടന്‍ പോലീസ് കസ്റ്റഡിയിലാണ്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായും വൈദ്യപരിശോധനയ്ക്ക് ശേഷം മറ്റ് നിയമനടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയാണ് സംഗീതപരിപാടി കഴിഞ്ഞ് വേടനും മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ മറ്റ് ഒമ്പത് അംഗങ്ങളും കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത്. തിങ്കളാഴ്ച പോലീസ് ഫ്ളാറ്റില്‍ എത്തുമ്പോള്‍ ഇവര്‍ ലഹരി ഉപയോഗിച്ചനിലയിലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് മുറിയിലെ മേശയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
ഇതിനുപുറമേ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് സംഗീതപരിപാടിക്ക് ലഭിച്ച പ്രതിഫലമാണെന്നാണ് വേടന്റെ മൊഴി. ഇതുസംബന്ധിച്ചും പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്.
Content Highlights: Kochi rapper Hiran Das aka Vedan arrested for cause possession. Neighbors assertion helium doesn`t usage drugs
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·