വേടന്‍ പരിപാടി റദ്ദാക്കിയതോടെ തെറിവിളിച്ചും ചെളിവാരിയെറിഞ്ഞും പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ്

8 months ago 8

10 May 2025, 10:07 PM IST

Vedan

വേടൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: റാപ്പർ വേടൻ സം​ഗീത പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് കാണികൾ അതിരുവിട്ട പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പോലീസിനുനേരെ പരിപാടി കാണെനെത്തിയവർ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്.

എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നിഷ്യന്‍ മരിച്ചതോടെ വേടന്‍ തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ചിറയിന്‍കീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് ഷോക്കേറ്റ് മരിച്ചത്.

പുല്ലുവിളാകം ശ്രീഭദ്ര ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ച് ഊന്നന്‍കല്ല് ബ്രദേഴ്‌സാണ് ഊന്നന്‍കല്ലില്‍ വ്യാഴാഴ്ചയാണ് സംഗീത പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്.

ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുകയായിരുന്നു. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പോലീസിനുനേരെ ചെളി എറിയുകയും ചീത്തവിളിക്കുകയും ചെയ്തു.

സംഭവത്തിൽ മൈക്കും ലൈറ്റും അടക്കമുള്ളവ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Content Highlights: Thiruvananthapuram Concert Cancellation Leads to Violent Protests: Police Attacked, Property Damaged

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article