വേടന്റെ ഷോയ്ക്കായി LED വാൾ ഒരുക്കുന്നതിനിടെ ടെക്നീഷ്യൻ കുഴഞ്ഞുവീണു മരിച്ചു; ഷോക്കേറ്റെന്ന് സംശയം

8 months ago 8

09 May 2025, 08:02 AM IST

vedan liju

പ്രതീകാത്മക ചിത്രം, ലിജു ഗോപിനാഥ്‌ | Photo: Instagram/ vedanwithword, Special Arrangement

കിളിമാനൂർ: റാപ്പർ വേടന്റെ സംഗീതനിശയ്ക്കായി എൽഇഡി ഡിസ്‌പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ കുഴഞ്ഞുവീണ് മരിച്ചു. ചിറയിൻകീഴ് കൂന്തള്ളൂർ നന്ദാവനത്തിൽ താമസിക്കുന്ന കോരാളി ഇടയ്ക്കോട് ഇളയന്റവിളവീട്ടിൽ ലിജു ഗോപിനാഥ്(42) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതിനെത്തുടർന്നാണ് കുഴഞ്ഞുവീണതെന്നു സംശയിക്കുന്നു.

വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ കിളിമാനൂരിനുസമീപം വെള്ളല്ലൂർ ഊന്നൻകല്ലിലാണ് സംഭവം. വെള്ളല്ലൂർ ഊന്നൻകല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നൻകല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്. വേദിയിൽ ഒപ്പം രണ്ട് ടെക്നീഷ്യന്മാരുണ്ടായിരുന്നെങ്കിലും ഇവർക്ക് വൈദ്യുതാഘാതം അനുഭവപ്പെട്ടിരുന്നില്ല.

കുഴഞ്ഞുവീണ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വക്കം കോടമ്പള്ളി തെക്കുവിളാകത്ത് ഗോപിനാഥന്റെ മകനാണ്. ഫോട്ടോഗ്രാഫർകൂടിയായ ലിജു വക്കം ആങ്ങാവിളയിൽ പോപ്പിൻസ് എന്ന മൊമെന്റോ ഷോപ്പും നടത്തിവരുകയാണ്. ആതിരയാണ് ഭാര്യ. മകൾ ലിയാന. മൃതദേഹം ചിറയിൻകീഴ് ഗവ. ആശുപത്രി മോർച്ചറിയിൽ.

Content Highlights: Technician electrocuted to decease during rapper Vedan's euphony lawsuit successful Kilimanoor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article