വേദനകൊണ്ട് പുളഞ്ഞ് വോക്സ്; നാലാം റണ്ണിനായി ഓടാതെ കരുൺ, 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' എന്ന് ആരാധകർ

5 months ago 5

01 August 2025, 02:59 PM IST

karun-nair-sportsmanship-oval-test

Photo: x.com/PoppingCreaseSA, PTI

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രദ്ധേയമായി ഇന്ത്യന്‍ താരം കരുണ്‍ നായരുടെ പ്രവൃത്തി. ക്രിക്കറ്റിനെ പൊതുവെ മാന്യന്മാരുടെ കളിയെന്ന് വിളിക്കാറുണ്ട്. കളിക്കിടെ കാഴ്ചവെച്ച ഈ മാന്യത കൊണ്ടാണ് കരുണ്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ക്കടക്കം പ്രിയങ്കരനാകുന്നത്.

ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സിന്റെ തോളിന് പരിക്കേറ്റിരുന്നു. ഈ ഷോട്ടിന് ശേഷം മൂന്നു റണ്‍സ് കരുണും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഓടിയെടുത്തിരുന്നു. അനായാസം നാലാം റണ്‍ ഓടിയെടുക്കാമായിരുന്നിട്ടും വോക്‌സ് ബൗണ്ടറി ലൈനിനരികെ വേദനകൊണ്ട് പുളയുന്നത് കണ്ടതോടെ കരുണ്‍ നാലാം റണ്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. നാലാം റണ്ണിനായി ഓടേണ്ടെന്ന് അപ്പുറത്തെ ക്രീസിലുണ്ടായിരുന്ന സുന്ദറിന് കരുണ്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

കരുണിന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി ആളുകളാണ് കരുണിന്റെ ഈ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് പ്രതികരിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്.

Content Highlights: Indian cricketer Karun Nair wins hearts for his sportsmanship, refusing a tally aft Chris Woakes

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article