2025 ജൂലൈ 28 ന് രാത്രി എങ്ങനെ വേദനയില്ലാതെ മരിക്കാം എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയ ആളാണ് ഞാന്‍. പൂര്‍ണമായും എനിക്ക് എന്നെ തന്നെ കൈവിട്ടു പോയ അവസ്ഥ. എല്ലാമുണ്ട്, എന്നാല്‍ ഒന്നുമില്ല എന്ന ഫീല്‍. അടുത്തത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ആ സമയത്താണ് എന്റെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടേയിരുന്നത്. ഇസ്‌കോണ്‍ പൂജ ടൈമിങ്- എന്ന് പറഞ്ഞുകൊണ്ട്. ആദ്യം ആ നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ ഒഴിവാക്കി വിട്ടു. വീണ്ടും വന്നു, വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.
തുടര്‍ച്ചയായി ഇസ്‌കോണ്‍ (ചെന്നൈ കൃഷ്ണ ക്ഷേത്രം) നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍, എങ്കില്‍ ശരി ക്ഷേത്രത്തില്‍ പോകാം എന്ന് കരുതി. ഞാന്‍ ചെന്ന സമയത്ത് അകത്ത് പൂജ നടന്നുകൊണ്ടേയിരിക്കുകയായിരുന്നു, നട തുറക്കാന്‍ ഇനിയും സമയമുണ്ട്. ക്ഷേത്രത്തിന്റെ ഒരു കോണില്‍, കൃഷ്ണന് നേരെ അഭിമുഖമായി ഞാന്‍ ദൂരെ മാറി നിന്നു. അവിടെയിരുന്ന് ഗത്യന്തരമില്ലാതെ കരയാന്‍ തുടങ്ങി. ഞാന്‍ വന്നു എന്നത് ക്ഷേത്രത്തിലുള്ളവര്‍ക്ക് അറിയാം, പക്ഷേ ആരും എന്നെ ശല്യം ചെയ്യാന്‍ വന്നില്ല.
ചേട്ടാ പട്ടിയെ ഒന്നും ചെയ്യരുത്, പാവം പട്ടിയാണ് എന്ന് മായ പറഞ്ഞു; അതുകൊണ്ട് പട്ടി സേഫാണ് എന്ന് ജൂഡ് ആന്റണി ജോസഫ്
കുറേ നേരം കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തില്‍ എനിക്ക് പരിചയമുള്ള ഒരു പൂജാരി വന്നു, അദ്ദേഹം ഹിന്ദിക്കാരനാണ്. എന്തിനാണ് മാം കരയുന്നത് എന്ന് ചോദിച്ചു, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന്. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചിട്ട് അവിടെ നിന്നും പോയി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ നടി പ്രിയ രാമന്‍ എന്റെ അടുത്ത് വന്നിരുന്ന് എന്നെ തട്ടി വിളിച്ചു. എനിക്ക് പ്രിയരാമന്‍ എന്ന നടിയെ അറിയാം എന്നതിനപ്പുറം, അദ്ദേഹവുമായി പേഴ്‌സണല്‍ ബന്ധമുണ്ടായിരുന്നില്ല.
പ്രിയ ചേച്ചി വന്ന് എന്നോട് കാര്യം തിരക്കി. എന്റെ നെഞ്ചില്‍ മുഴുവന്‍ ഒരു ഭാരവും വേദനയും അനുഭവപ്പെടുന്നു, അത് എങ്ങനെ താഴ്ത്തിവയ്ക്കണം എന്നെനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു. ഹോ അങ്ങനെയാണ്, എന്നാല്‍ ഞാന്‍ നിനക്കൊരു മെഡിസിന്‍ തരാം, തീര്‍ച്ചയായും ദിവസവും കഴിക്കണം എന്ന് പറഞ്ഞു. എന്ത് വേണമെങ്കിലും തരൂ എന്നായിരുന്നു എന്റെ മറുപടി. ചേച്ചി അവിടെ നിന്ന് എഴുന്നേറ്റ് പോയി ഒരു തുളസി മാലയുമായി വന്നു. എന്നിട്ട് എന്റെ കൈയ്യില്‍ തന്നിട്ട്, എന്റെ അടുത്തിരുന്ന് അത് എങ്ങനെ ജപിക്കണം എന്ന് കാണിച്ചു തന്നു.
തമാശ കാണിക്കുകയാണ് ചേച്ചി, എനിക്ക് മനസ്സിലാവുന്നില്ല എന്താണ് നിങ്ങള്‍ കാണിക്കുന്നത് എന്ന്. അപ്പോള്‍ ചേച്ചി പറഞ്ഞു, ഇതാണ് നിന്റെ മെഡിസിന്‍, ഡെയിലി നീ ഇത് ചെയ്യണം. നിന്റെ മനസ്സിലെ ഭാരം ഒഴിയും എന്ന്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ എന്ന് ജപിക്കാന്‍ തുടങ്ങി. കണ്ണ് മൂടി ജപിച്ചു, മൂന്ന് മണിക്കൂറോളം അത് നീണ്ടു പോയി.. ഞാന്‍ പരിസരം മറന്ന് കരഞ്ഞു.. എവിടെയാണെന്നോ എന്താണെന്നോ എനിക്കറിയില്ലായിരുന്നു.. കണ്ണ് തുറക്കുമ്പോള്‍ എനിക്ക് ഒരു പുതുജന്മം കിട്ടിയ അനുഭവമായിരുന്നു. കരഞ്ഞ് കരഞ്ഞ് എന്റെ വസ്ത്രമെല്ലാം മുഴുവനായി നനഞ്ഞിരുന്നു, പക്ഷേ നെഞ്ചിലെ കെട്ടിക്കിടന്ന ഭാരം പോയി. ഇന്നും എല്ലാ ദിവസവും ഞാന്‍ ആ മന്ത്രമുരുവിടും എന്ന് നമിത പറയുന്നു
അന്ന് ഒരു മീറ്റിങിനായി വന്നതായിരുന്നുവത്രെ പ്രിയ രാമൻ. മീറ്റിങ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിയപ്പോഴാണ് കൃഷ്ണൻറെ വിളി വന്നത് പോലെ തോന്നിയതും ഇസ്കോണിലേക്ക് എത്തിയതും. ക്ഷേത്രത്തിൽ എത്തിയപ്പോൾ പൂജാരി പ്രിയരാമനോട്, നമിത ഇവിടെയുണ്ട്, വളരെ ഇമോഷണലായി ഇരിക്കുകയാണ് എന്ന് പറഞ്ഞു. അത് അറിഞ്ഞ് വന്ന് നോക്കിയപ്പോഴാണ് താൻ കരയുന്നത് കണ്ടതും, എൻറെ ജീവിതം തന്നെ മാറ്റി മറിച്ചതും എന്നാണ് നമിത പറഞ്ഞത്.




English (US) ·