വേദനിപ്പിക്കുന്ന ഓര്‍മകള്‍ മാത്രമല്ല, ചില മനോഹരമായ നിമിഷങ്ങളും ഉണ്ടായിരുന്നു; സന്തോഷിച്ച ആ നിമിഷങ്ങള്‍ പങ്കുവച്ച് അനുപമ പരമേശ്വരന്‍

3 days ago 2
തന്റെ ബ്രേക്കപ്പിനെ കുറിച്ച് അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റും, അതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ നാര്‍സിസിസത്തെ കുറിച്ച് പറഞ്ഞതും ഒറുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആ ദിവസങ്ങളില്‍ താന്‍ എത്രത്തോളം വേദനിച്ചു എന്നും, ഓരോ ദിവസവും എത്രമാത്രം കരഞ്ഞു എന്നും അനുപമ പരമേശ്വരന്‍ തുറച്ച് പറഞ്ഞത്, അതേ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടികള്‍ക്കും ഒരുണര്‍വായിരുന്നു

എന്നാല്‍ ആ കഴിഞ്ഞ നാളുകള്‍ വേദനകള്‍ മാത്രം നിറഞ്ഞതല്ല, ചില നല്ല നിമിഷങ്ങളും ഉണ്ടായിരുന്നു എന്നാണ് അനുപമ പരമേശ്വരന്‍ പറയുന്നത്. അപ്പോള്‍ എടുത്ത വീഡിയോകള്‍ എല്ലാം ചേര്‍ത്തുവച്ചുകൊണ്ടൊരു മനോഹരമായ റീല്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ നടി. ഇതി വെറുമൊരു റീല്‍ മാത്രമല്ല, ഓര്‍മകളുടെ ശേഖരമാണ്. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ക്കൊപ്പം ചില മനോഹരമായ ഓര്‍മകളും ഉണ്ടായിരുന്നു എന്ന് അനുപമ പറയുന്നു.

Also Read: റോയല്‍ വെഡ്ഡിങിന് ക്ഷണം ലഭിച്ചു എന്നാണ് പറഞ്ഞത്, ഋഷഭ് ഷെട്ടി കേരളത്തിലെത്തിയത് അഹാനയുടെയും നിമിഷിന്റെയും വിവാഹത്തിനോ?

അനുപമ പരമേശ്വരന്റെ പേസ്റ്റ്

വെറുമൊരു ഇന്‍സ്റ്റാഗ്രാം റീല്‍ മാത്രമല്ലിത്, മനസ്സില്‍ സൂക്ഷിച്ച ഓര്‍മ്മകളുടെ ഒരു ശേഖരമാണ്. ജീവിതം അപ്രതീക്ഷിതമായ മാറ്റങ്ങള്‍ നിറഞ്ഞതാണ്, അവ ഓരോന്നും ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ചിലത് മനോഹരമായ ഓര്‍മ്മകള്‍, ചിലത് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍, പക്ഷേ എല്ലാം മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ ബാക്കിയാകുന്നുണ്ട്.

ഇതിനിടയില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്, ജീവിതം വളരെ ചെറുതാണ്... ഓരോ നിമിഷവും അത്രമേല്‍ വിലപ്പെട്ടതാണ്. ഓരോ ഓര്‍മ്മയും പ്രിയപ്പെട്ടതാണ്. ഇന്നത്തെ ഈ നിമിഷം മാത്രമാണ് യഥാര്‍ത്ഥത്തില്‍ നമുക്കുള്ളത്.


കരിയറില്‍ അനുപമ തിരക്കിലാണ്

വ്യക്തി ജീവിതത്തില്‍ വലിയൊരു തിരിച്ചടി നേരിട്ടുവെങ്കിലും, അതില്‍ നിന്ന് സ്വയം ഉള്‍ക്കൊണ്ടു കൊണ്ട് പഠിച്ച് മുന്നോട്ടു വരികയാണിപ്പോള്‍ അനുപമ പരമേശ്വരന്‍. കരിയറില്‍ കൂടുതല്‍ ഫോക്കസ് ചെയ്യും എന്ന് അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. അതുപോലെ തന്നെ തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി കൈ നിറയെ സിനിമകളുമായി തിരക്കിലാണിപ്പോള്‍ നടി. ക്രേസി കല്യാണം എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ അടുത്ത റിലീസ്. തമിഴില്‍ മൂന്ന് സിനിമയും മലയാളത്തില്‍ മൂന്ന് സിനിമയും ഹിന്ദിയില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ടത്രെ.
Read Entire Article