അതിനെ കൂടുതല്‍ ശരിവയ്ക്കുന്ന വിധമാണ് പുതിയ അപ്‌ഡേഷന്‍. ഇന്ന്, ജൂണ്‍ 15 ന് ആണ് ചെങ്കല്‍പേട്ട് കുടുംബ കോടതി വിജയ് - സംഗീത വിവാഹ മോചന കേസിലെ ഹിയറിങ് വച്ചിരുന്നത്. എന്നാല്‍ കേസിന്റെ ഹിയറിങ് വീണ്ടും നീട്ടിവച്ചിരിയ്ക്കുകയാണ്.
നേരത്തെ ഏപ്രില്‍ 22 ന് ആയിരുന്നു കേസിന്റെ ആദ്യത്തെ വാദം കേള്‍ക്കുന്നതിനുള്ള ഡേറ്റ് നല്‍കിയത്. ഇലക്ഷന്റെ പശ്ചാത്തലത്തില്‍ അന്ന് ഇരുവരും ഹാജരായില്ല. സെലിബ്രിറ്റി സ്റ്റാറ്റസ് മാനിച്ച് അടുത്ത ഹിയറിങില്‍ രണ്ട് പേര്‍ക്കും വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകാന്‍ അനുവദിക്കണം എന്ന് ഇരുവരുടെയും അഭിഭാഷകന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. പെറ്റീഷന്‍ സ്വീകരിച്ച കോടതി, ഇന്ന് ജൂണ്‍ 15 ലേക്ക് ഹിയറിങ് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് കേസ് പരിഗണനയില്‍ എടുത്തപ്പോഴാണ്, വിഡിയോ കോണ്‍ഫറന്‍സിനായുള്ള മെയില്‍ ഐഡി പോലും പെറ്റീഷനില്‍ ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പെറ്റീഷന്‍ തള്ളുകയും അടുത്ത വാദം ആഗസ്റ്റ് 7 ലേക്ക് നീട്ടിവയ്ക്കുകയും ചെയ്തു. പിരിയാന്‍ ഇരുവര്‍ക്കും താത്പര്യമില്ലാത്തതിനാലാവാം ഇതൊക്കെ സംഭവിച്ചത് എന്നാണ് ആരാധകരുടെ അനുമാനം.
കഴിഞ്ഞ ഡിസംബറിലാണ് സംഗീത സ്വര്‍ണലിംഗം വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ട് എന്നും, അത് തനിക്കും മക്കള്‍ക്കും മാനസികമായ പ്രയാസങ്ങളുണ്ടാക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചെന്നൈയിലെ വീട്ടില്‍ നിന്ന് തന്നെ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടു എന്നും ആരോപിക്കുന്നുണ്ട്.
വിവാഹ ഹര്‍ജി വന്നതിന് പിന്നാലെ വിജയ് യും തൃഷയും തമ്മിലുള്ള ബന്ധം വലിയ വിവാദമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തൃഷയ്‌ക്കൊപ്പം ട്വിന്നിങ് വസ്ത്രം ധരിച്ച് വിജയ് വിവാഹത്തിന് പങ്കെടുത്തതും, തൃഷയുടെ ജന്മദിനവും ഇലക്ഷന്‍ റിസള്‍ട്ടും ഒന്നിച്ച് ആഘോഷിച്ചതും, സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാര്യയ്ക്കും മക്കള്‍ക്കും പകരം തൃഷയ്ക്ക് മുന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതും, അജിത്തിന്റെ അമ്മ മരണപ്പെട്ടപ്പോള്‍ തൃഷയ്‌ക്കൊപ്പം വിജയ് വന്നതുള്‍പ്പടെ എല്ലാം വിവാദമായി. ഇതിനിടയിലാണ് സംഗീതയുമായി വേര്‍പിരിയുന്നില്ല എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നത്




English (US) ·