വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് ടൂര്‍ണമെന്റ് ഉടമ | Video

5 months ago 5

03 August 2025, 07:03 PM IST

tournament-owner-proposes-presenter-legends-championship

Photo: Screengrab/ x.com/BollyTellyBuzz

ബര്‍മിങ്ങാം: വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് ടൂര്‍ണമെന്റ് ഉടമ ഹര്‍ഷിത് തോമര്‍. ശനിയാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്താന്‍ ലെജന്‍ഡ്‌സിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ്‌സ് കിരീടം നേടിയതിനു ശേഷം നടന്ന ലൈവിനിടെയായിരുന്നു സംഭവം.

സമ്മാനദാന ചടങ്ങിനു ശേഷം ടൂര്‍ണമെന്റ് ഉടമ ഹര്‍ഷിത് തോമറിന്റെ പ്രതികരണം ചോദിക്കുകയായിരുന്നു അവതാരകയായ കരിഷ്മ കൊടാക്. ''ഇന്ന് താങ്കള്‍ എങ്ങനെ ആഘോഷിക്കും'' എന്നായിരുന്നു കരിഷ്മയുടെ ഹര്‍ഷിതിനോടുള്ള ചോദ്യം. ഹര്‍ഷിതിന്റെ മറുപടി പക്ഷേ അവതാരകയെ ഞെട്ടിക്കുന്നതായിരുന്നു. ''ഇത് കഴിഞ്ഞാല്‍, ഞാന്‍ നിങ്ങളോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോകുകയാണ്.'' എന്ന് മറുപടി നല്‍കിയതിനു പിന്നാലെ ഹര്‍ഷിത് മൈക്ക് കരിഷ്മയ്ക്ക് കൈമാറി പെട്ടെന്ന് നടന്നുപോയി.

ആദ്യം ഞെട്ടിയെങ്കിലും കരിഷ്മ ആ സാഹചര്യം നന്നായി കൈകാര്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: Tournament proprietor Harshit Thamar projected to presenter Karishma Kotak during the World Legends Champi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article