Published: August 21, 2025 12:27 PM IST
1 minute Read
കൊല്ലം∙ ഇംഗ്ലണ്ടിലെ ലിവർപൂളിൽ സെപ്റ്റംബർ 4 മുതൽ 14 വരെ നടക്കുന്ന വേൾഡ് ബോക്സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതാ ബോക്സിങ് ടീമിന്റെ കോച്ചായി കൊല്ലം സ്വദേശി ഡോ. ഡി.ചന്ദ്രലാലിനെ തിരഞ്ഞെടുത്തു. നാഷനൽ ബോക്സിങ് സിലക്‌ഷൻ കമ്മിറ്റി ചെയർമാനായ ചന്ദ്രലാൽ ഖേലോ ഇന്ത്യ പ്രോജക്ടിന്റെ ഹൈ പെർഫോമൻസ് മാനേജർ, കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദ്രോണാചാര്യ പുരസ്കാര ജേതാവാണ്.
English Summary:








English (US) ·