Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•18 May 2025, 10:44 pm
പരിക്കിന് ശേഷം സഞ്ജു സാംസൺ ഇന്ന് രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് - രാജസ്ഥാൻ റോയൽസ് മത്സരത്തിൽ പരാജയപ്പെട്ട റോയൽസ് ആരാധകരെ നന്നേ നിരാശയിലാക്കി. എന്നാൽ അപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് സഞ്ജു സാംസൺ. ഇത്തരത്തിൽ ആരും ചെയ്യില്ല എന്നാണ് ആരാധകരുടെ വാദം.
ഹൈലൈറ്റ്:
- വൈഭവിനായി സാജുവിന്റെ വിട്ടുകൊടുക്കൽ
- നിരാശപ്പെടുത്തി സഞ്ജു സാംസൺ
- റോയൽസിനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ്
സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി (ഫോട്ടോസ്- Samayam Malayalam) നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ വെടിക്കെട്ട് ബാറ്റിങ്ങ് നടത്തുന്ന സഞ്ജുവിന്റെ വീഡിയോ റോയൽസ് പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരുന്നു. 16 പന്തിൽ ഒരു ഫോറും ഒരു സിക്‌സറും പരത്തിയ താരം സ്വന്തമാക്കിയത് ആകെ 20 റൺസാണ്. അതേസമയം അതേസമയം ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റിങ്ങ് ആരംഭിച്ചപ്പോൾ ആരാധകർ അക്ഷരത്തിൽ ഞെട്ടി. സഞ്ജു എന്ന ക്യാപ്റ്റന്റെ വിട്ടുകൊടുക്കൽ മനോഭാവത്തിന്റെ നേർചിത്രമാണ് ഇന്ന് കാണാൻ സാധിച്ചത് എന്ന അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
വൈഭവിനായി സഞ്ജു ചെയ്തത് ഏറ്റെടുത്ത് ആരാധകർ; ഇതാണ് ക്യാപ്റ്റൻ എന്ന് വാഴ്ത്തിപ്പാടി സോഷ്യൽ മീഡിയ
ഡൽഹിയുമായി നടന്ന മത്സരത്തിനിടെയാണ് സഞ്ജു സാംസണിനു വാരിയെല്ലിന് പരിക്കേൽക്കുന്നത്. അതിനു ശേഷം ഇന്നാണ് താരം പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നത്. താരത്തിന്റെ അഭാവത്തിൽ രാജസ്ഥാൻ ഓപ്പണിങ്ങിൽ ഇറക്കിയ താരമാണ് പതിനാലുകാരൻ വൈഭവ് സൂര്യവംശി. തകർപ്പൻ പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചു. 35 പന്തിൽ സെഞ്ചുറി നേടി കൗമാരക്കാരൻ പല റെക്കോഡുകളും സ്വന്തം പേരിലേക്ക് മാറ്റി. ഇന്നിപ്പോൾ സഞ്ജു സാംസൺ തിരിച്ചെത്തുമ്പോൾ പതിനാലുകാരൻ ടീമിൽ ഉണ്ടാകുമോ? ഇനി ഉണ്ടെങ്കിൽ തന്നെ ബാറ്റിങ് പൊസിഷൻ എവിടെയായിരിക്കും എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആരാധകരിൽ ഉണ്ടായിരുന്നു. ഐപിഎൽ 2025 സീസണിൽ ഇന്ന് നടന്ന മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ഓപ്പണറായി ആണ് സഞ്ജു ഇറങ്ങിയത്. എന്നാൽ ഇന്ന് വൈഭവനായി താരം വഴിമാറി കൊടുത്തു.
സഞ്ജുവിന്റെ ഈ മനോഭാവമാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. ഈ സീസണിൽ ഓപ്പണറായി ഇറങ്ങി പെട്ടന്ന് വൺ ഡൗൺ ആയി ഇറങ്ങുമ്പോൾ അതിന്റെതായ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുകൂടിയും അത്തരം ഒരു സമ്മർദ്ദം റോയൽസ് ക്യാമ്പിലെ കുട്ടി താരത്തിന് സഞ്ജു നൽകിയില്ല. വൈഭവിന് തിളങ്ങാൻ സാധിക്കുന്ന ഓപ്പണിങ് റോൾ തന്നെയാണ് സഞ്ജു നാക്കിയത്. സഞ്ജുവിന്റെ ആ നീക്കം പിഴച്ചില്ല. തനിക്ക് നേരെ വന്ന പന്തുകൾക്ക് മേലെ കടുത്ത പ്രഹരം നല്കാൻ വൈഭവിന് സാധിച്ചു. എന്നാൽ അതികം നേരം മൈതാനത്ത് തുടരാൻ താരത്തിന് സാധിച്ചില്ല.
അതേസമയം ടോസ് നടത്തിയതിനു ശേഷം പ്രതികരിച്ച സഞ്ജു വൈഭാവിനെ കുറിച്ച് വാചാലനാകാനും മറന്നില്ല. ' അസാധാരണമായ എന്തെങ്കിലും ആരാധകർ ചെയ്‌താൽ പ്രായം നോക്കാതെ ആ നേട്ടത്തെ നമുക്ക് ബഹുമാനിക്കാൻ സാധിക്കണം. ഞാനും ഇവിടെ അത് തന്നെയാണ് ചെയുന്നത്. ബാറ്റിങ്ങ് ഓർഡർ അനുസരിച്ച് ഞാൻ ഇറങ്ങും' എന്നായിരുന്നു സഞ്ജു ഇന്ന് പറഞ്ഞിരുന്നത്.
സഞ്ജുവിന്റെ ഈ വാക്കുകകളും തുടർത്തുള്ള വൈഭവിന്റെ ഓപ്പണർ ആയുള്ള എൻട്രിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതും. ഇന്ത്യ ടി20 ടീമിൽ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിലാണ് സഞ്ജു ഓപ്പണർ റോളിലേക്ക് എത്തുന്നത്. ഇതോടെ താരത്തിന്റെ തലവര മാറുന്ന പ്രകടനമാണ് ടി20 മത്സരങ്ങളിയിൽ സഞ്ജു കാഴ്ചവെച്ചത്.
ഇതിനു ശേഷം ആരംഭിച്ച ഐപിഎൽ പതിനെട്ടാം സീസണിലും സഞ്ജു ഓപ്പണറായി തന്നെ തുടർന്നു. എന്നാൽ ഇന്ന് സഞ്ജു പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നിട്ടും വൈഭവിനായി വഴിമാറികൊടുത്തു. ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·