വൈഭവിനെക്കുറിച്ചുള്ള ചർച്ചകൾ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല, പക്ഷേ അവന് സമ്മർദം നൽകില്ല: ദ്രാവിഡ്

8 months ago 11

മനോരമ ലേഖകൻ

Published: May 01 , 2025 07:28 AM IST

1 minute Read

രാഹുൽ ദ്രാവിഡിനൊപ്പം വൈഭവ് സൂര്യവംശി.
രാഹുൽ ദ്രാവിഡിനൊപ്പം വൈഭവ് സൂര്യവംശി.

ജയ്പുർ∙ ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായ പതിനാലുകാരൻ വൈഭവ് സൂര്യവംശിക്ക് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. മാധ്യമസമ്മേളനത്തിലെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

‘എല്ലാവർക്കും അറിയേണ്ടത് വൈഭവിനെക്കുറിച്ചാണ്. അവനു ചുറ്റും മറ്റൊരു ലോകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വൈഭവിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. അതൊന്നും നിയന്ത്രിക്കാൻ എനിക്കു സാധിക്കില്ല. പക്ഷേ, അവന് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.’ – ദ്രാവിഡ് പറഞ്ഞു.

വൈഭവിന് വേണ്ട എല്ലാ പിന്തുണയും മാർഗനിർദേശവും ഞങ്ങൾ ഉറപ്പുവരുത്തും. യാതൊരു സമ്മർദവും ഇല്ലാതെ തുടർന്നും ആത്മവിശ്വാസത്തോടെ കളിക്കാൻ അവന് അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’– ദ്രാവിഡ് പറഞ്ഞു.

English Summary:

Rahul Dravid Reassures: No Pressure connected Youngest IPL Centurion Vaibhav Suriyavanshi

Read Entire Article