Published: January 05, 2026 09:38 PM IST Updated: January 05, 2026 10:30 PM IST
1 minute Read
ബെനോനി∙ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ‘ഇടിവെട്ട്’ ബാറ്റിങ്ങും, ദക്ഷിണാഫ്രിക്കയിലെ ബെനോനിയിലെ ഇടിമിന്നലും ചേര്‍ന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 27 ഓവറിൽ 174 റൺസായി വെട്ടിച്ചുരുക്കിയ രണ്ടാം യൂത്ത് ഏകദിനത്തിൽ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. 24 പന്തിൽ 68 റൺസടിച്ച വൈഭവ് സൂര്യവംശിയാണു കളിയിലെ താരം.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 245 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ബൗണ്ടറികൾ പായിച്ച ക്യാപ്റ്റൻ വൈഭവ് 10 സിക്സുകളാണ് അതിർത്തി കടത്തിയത്. സിംഗിളുകൾ ഒഴിവാക്കി, ബൗണ്ടറികള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു വൈഭവിന്റെ ബാറ്റിങ്. ഇന്നിങ്സിന്റെ ആദ്യ പന്തു തന്നെ സിക്സർ തൂക്കിയ വൈഭവ് നാലു റൺസ് മാത്രമാണ് ഓടിയെടുത്തത്. ഇടിമിന്നൽ കാരണം രണ്ടു തവണയാണു കളി നിർത്തിവയ്ക്കേണ്ടിവന്നത്.
IND Under-19 won by 8 wickets (DLS)
![]()
RSA
245-10 49.3/50
![]()
IND
176-2 23.3/27
ഇന്ത്യയുടെ വിജയലക്ഷ്യം 174 ആക്കി ചുരുക്കിയതോടെ വേദാന്ത് ത്രിവേദി (57 പന്തിൽ 31), അഭിഗ്യാൻ കുണ്ടു (42 പന്തിൽ 48) എന്നിവർ തകർത്തുകളിച്ചാണു ടീമിന്റെ വിജയമുറപ്പിച്ചത്. മലയാളി ഓപ്പണർ ആരൺ ജോർജ് 19 പന്തിൽ 20 റൺസടിച്ചു പുറത്തായി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജേസൺ റൗൾസ് സെഞ്ചറി നേടി. 113 പന്തുകൾ നേരിട്ട താരം 114 റൺസാണ് സ്കോർ ചെയ്തത്. ഇന്ത്യയ്ക്കായി കിഷൻ സിങ് നാലും ആർ.എസ്. അംബരീഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മലയാളി താരം മുഹമ്മദ് ഇനാൻ ഏഴോവറുകളിൽ 47 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
English Summary:








English (US) ·