Curated byഗോകുൽ എസ് | Samayam Malayalam | Updated: 29 Apr 2025, 3:56 pm
Vaibhav Suryavanshi: ഐപിഎല്ലിൽ മാസ്മരിക സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശി അധികം വൈകാതെ ഇന്ത്യൻ ടീമിലെത്തുമോ? താരത്തിന് വലിയ പിന്തുണയുമായി ക്രിക്കറ്റ് ലോകം.
ഹൈലൈറ്റ്:
- ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് സൂര്യവംശി
- താരം ഉടൻ ഇന്ത്യൻ ടീമിലെത്തുമെന്ന് അഭിപ്രായം
- റെക്കോഡുകൾ കടപുഴക്കി താരത്തിന്റെ ഇന്നിങ്സ്
വൈഭവ് സൂര്യവംശി (ഫോട്ടോസ്- Samayam Malayalam) വൈഭവ് സൂര്യവംശി ഉടൻ ഇന്ത്യയുടെ ടി20 ടീമിലെത്തും, കിടിലൻ സെഞ്ചുറിക്ക് പിന്നാലെ പ്രതീക്ഷകളുമായി താരത്തിന്റെ പരിശീലകൻ
"പരിശീലകനെന്ന നിലയിൽ ഇതെനിക്ക് അഭിമാന നിമിഷമാണ്. കായിക രംഗത്ത് അത്ര ശക്തമല്ലാത്ത ബിഹാർ പോലൊരു സംസ്ഥാനത്തിന് ഇത് വലിയ പ്രകാശമാണ്. അവൻ നിരവധി ആളുകളെ പ്രചോദിപ്പിക്കും, ബിഹാറിനെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തിൽ ഉൾപ്പെടുത്താൻ അവന് കഴിഞ്ഞു. ഇതുപോലെ കളി തുടർന്നാൽ ഒന്നു രണ്ട് വർഷത്തിനുള്ളിൽ അവൻ ഇന്ത്യയുടെ ടി20 ടീമിലെത്തുമെന്ന് എനിക്ക് തോന്നുന്നു."
"ഞങ്ങൾ അവനെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷേ അവന് സ്വാഭാവികമായ കഴിവുകളുണ്ടായിരുന്നു. എല്ലാം പഠിക്കാനുള്ള ഒരു മനോഭാവം അവനുണ്ട്. എന്ത് പറഞ്ഞുകൊടുത്താലും അവൻ വളരെ വേഗത്തിൽ അത് പഠിച്ചെടുക്കും. തുടക്കം മുതൽക്കേ അവൻ ആക്രമണകാരിയായ കളിക്കാരനാണ്. ഷോട്ടുകൾ കളിക്കാൻ അവൻ വളരെയധികം ഇഷ്ടപ്പെടുന്നു.
" രണ്ട് വർഷം മുൻപ് അക്കാദമിയിൽ ഒരു പരിശീലന സെഷൻ ഉണ്ടായിരുന്നു. അന്ന് സിംഗിളുകളും ഡബിളുകളും എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് ഞാൻ അവനോട് ചോദിച്ചു. എന്നാൽ സിക്സറുകൾ അടിക്കാൻ കഴിയുമെങ്കിൽ എനിക്ക് സിംഗിളുകളുടെ ആവശ്യമില്ലെന്നാണ് അവൻ പറഞ്ഞത്. കുട്ടിക്കാലം മുതൽക്കേ അവന്റെ മനസിൽ വ്യക്തത ഉണ്ടായിരുന്നു. എങ്ങനെ കളിക്കണം, മത്സരങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് അവന് വ്യക്തമായ ഐഡിയ ഉണ്ടായിരുന്നു." പിടിഐയോട് സംസാരിക്കവെ താരത്തിന്റെ പരിശീലകൻ പറഞ്ഞു.
അതേ സമയം ഐപിഎൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നാണ് ഇന്നലെ സൂര്യവംശി കാഴ്ചവെച്ചത്. യശസ്വി ജയ്സ്വാളിന് ഒപ്പം രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായി ബാറ്റിങ്ങിന് എത്തിയ കൗമാര താരം 38 പന്തുകളിൽ ഏഴ് ഫോറുകളും 11 സിക്സറുകളുമടക്കം 101 റൺസാണ് നേടിയത്. 265.79 എന്ന കിടിലൻ സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായും വൈഭവ് ഇന്നലെ മാറി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·