വൈഭവ് സൂര്യവംശി കളിക്കും, പുറത്താകുക സഞ്ജുവോ അഭിഷേകോ? ഇഷാന് വിശ്രമമെങ്കിൽ മധ്യനിരയിൽ ‘സർപ്രൈസ്’

2 days ago 2

ഓൺലൈൻ ഡെസ്ക്

Published: September 17, 2026 10:33 AM IST

1 minute Read

വൈഭവ് സൂര്യവംശി, സഞ്ജു സാംസണും അഭിഷേക് ശര്‍മയും. Photo by OLI SCARFF / SAJJAD HUSSAIN / AFP
വൈഭവ് സൂര്യവംശി, സഞ്ജു സാംസണും അഭിഷേക് ശര്‍മയും. Photo by OLI SCARFF / SAJJAD HUSSAIN / AFP

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു പതിനഞ്ചുകാരനു വേണ്ടിയാണ്; വൈഭവ് സൂര്യവംശി! ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവ് ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ, സഞ്ജു സാംസണിനോ അഭിഷേക് ശർമയ്ക്കോ പുറത്തിരിക്കേണ്ടിവരും.

What you should work next

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കി. മറുവശത്ത്, ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ തോൽവികൾ ഏൽപിച്ച ആഘാതം മൂന്നാം മത്സരത്തിലൂടെ മറികടക്കുകയാകും അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.

ആരൊക്കെ മാറും?

പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ മൂന്നാം ട്വന്റി20ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയിരുന്നു. ഇതോടെ വൈഭവ് ഇന്നു കളിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. എന്നാൽ ആരാകും വൈഭവിനു വേണ്ടി പുറത്തുപോകുക എന്ന കാര്യത്തിൽ തീരുമാനമായില്ല. ആദ്യ ട്വന്റി20യിൽ അർധ സെഞ്ചറി നേടിയ അഭിഷേകും രണ്ടാം ട്വന്റി20യിൽ തകർത്തടിച്ച സഞ്ജുവും ഫോം തെളിയിച്ചുകഴിഞ്ഞു. ഇതോടെ, ആരെ മാറ്റണമെന്ന ആശങ്കയിലാണ് മാനേജ്മെന്റ്. 

What you should work next

ഇഷാൻ കിഷന് വിശ്രമം നൽകി, സഞ്ജുവിനെ മിഡിൽ ഓർഡറിലേക്കും വൈഭവിനെ ഓപ്പണറായും പരീക്ഷിക്കാൻ ആലോചനയുണ്ട്. ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയാൽ, യഷ് ഠാക്കൂർ ടീമിലെത്തിയേക്കും.

English Summary:

India vs Afghanistan, Third T20I Predicted XI: Big Vaibhav Sooryavanshi Decision Awaits

Read Entire Article