വൈഭവ് സൂര്യവംശി വൈസ് ക്യാപ്റ്റനോ? അനാവശ്യ സമ്മര്‍ദങ്ങൾ വിളിച്ചുവരുത്തും: വിമർശനവുമായി മുൻ ഇന്ത്യൻ താരം

1 month ago 11

ഓൺലൈൻ ഡെസ്ക്

Published: August 08, 2026 09:53 AM IST

1 minute Read

വൈഭവ് സൂര്യവംശി.  Reuters/Andrew Boyers
വൈഭവ് സൂര്യവംശി. Reuters/Andrew Boyers

മുംബൈ∙ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിെയ ക്യാപ്റ്റൻസിയിലേക്കു പരീക്ഷിക്കുന്നതു താരത്തിന് അനാവശ്യ സമ്മർദങ്ങളുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ താരം പ്രിയങ്ക് പഞ്ചാൽ. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചിരുന്നു. ഇന്ത്യൻ താരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോണിന്റെ ക്യാപ്റ്റൻ. വൈഭവിന് കാര്യങ്ങൾ പഠിച്ചെടുക്കാനാണ് നീക്കമെന്നാണ് ഈസ്റ്റ് സോൺ സിലക്ടർമാരുടെ നിലപാട്. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ വൈഭവ് സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികളുമായി തിളങ്ങിയിരുന്നു.

‘‘വൈഭവിനെ ഈസ്റ്റ് സോണ്‍ വൈസ് ക്യാപ്റ്റനാക്കിയത് സിലക്ടർമാർക്ക് ഒഴിവാക്കാമായിരുന്നു. ഇത് കൗമാര താരത്തെ അനാവശ്യമായ സമ്മര്‍ദങ്ങളിലേക്കാണ് എത്തിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിനെക്കുറിച്ച് വൈഭവിന് ശരിയായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതുവരെ വൈസ് ക്യാപ്റ്റൻസി ചുമതല ഏൽപിക്കരുതായിരുന്നു.’’– പ്രിയങ്ക് പാഞ്ചൽ വ്യക്തമാക്കി.

ദുലീപ് ട്രോഫി പ്ലേ ഓഫ് മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെയാണ് ഈസ്റ്റ് സോണിന്റെ ആദ്യ പോരാട്ടം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറായിറങ്ങിയ വൈഭവ് രണ്ട് അർധ സെഞ്ചറികളുമായി തകർപ്പൻ പ്രകടനം നടത്തി. അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, വിരാട് സിങ്, സുരാജ് സിന്ധു ജയ്സ്വാൾ, സുബ്രാൻ‌ഷു സേനാപതി, ഡെനിഷ് ദാസ്, ശിഖർ മോഹൻ എന്നിവരാണ് ഈസ്റ്റ് സോൺ ടീമിലെ മറ്റു പ്രധാന ബാറ്റർമാർ.

ഈസ്റ്റ് സോണ്‍ സ്ക്വാഡ്– ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാര്‍ കുശാഗ്ര, ശിഖർ മോഹൻ, അനുകൂൽ റോയ്, വിരാട് സിങ്, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.

English Summary:

Priyank Panchal Warns Against Pressurizing Vaibhav Suryavanshi with Vice-Captaincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article