വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ആ ചിത്രങ്ങൾ മോർഫ് ചെയ്തത്, അതുപോലും വാർത്തയാക്കുന്നു: തുറന്നടിച്ച് പ്രീതി സിന്റ

8 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: May 20 , 2025 08:43 PM IST

1 minute Read

വൈഭവ് സൂര്യവംശി, പ്രീതി സിന്റ
വൈഭവ് സൂര്യവംശി, പ്രീതി സിന്റ

മുംബൈ∙ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ താൻ ആലിംഗനം ചെയ്യുന്ന തരത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി പഞ്ചാബ് കിങ്സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ രംഗത്ത്. പ്രീതി സിന്റയും വൈഭവ് സൂര്യവംശിയും തമ്മിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് – പഞ്ചാബ് കിങ്സ് മത്സരത്തിനിടെ കണ്ടുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

ഇതിനിടെയാണ്, പ്രീതി സിന്റ വൈഭവിനെ ആലിംഗനം ചെയ്യുന്ന വ്യാജ ചിത്രവും പ്രചരിച്ചത്. ഈ ചിത്രം മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിച്ചത്. ‘‘ഈ വാർത്ത വ്യാജവും ചിത്രം മോർഫ് ചെയ്തതുമാണ്. വാർത്താ മാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും അത് വാർത്തകളായി അവതരിപ്പിക്കുകയും ചെയ്യുന്നത് ഞെട്ടിക്കുന്നതാണ്’ – പ്രീതി സിന്റ കുറിച്ചു.

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിന്റെ തട്ടകമായ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽവച്ച് പഞ്ചാബ് കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ പഞ്ചാബ് കിങ്സ് ജയിക്കുകയും ചെയ്തു. ഈ മത്സരത്തിനിടെയാണ് പ്രീതി സിന്റയും വൈഭവ് സൂര്യവംശിയും തമ്മിൽ കണ്ടുമുട്ടിയത്.

അതേസമയം, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ യഥാർഥ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്‌സ്വാളുമായി പ്രീതി സിന്റ സംസാരിക്കുന്ന ദൃശ്യത്തോടെയാണ് ഈ വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് പഞ്ചാബ് താരം ശശാങ്ക് സിങ്ങിനൊപ്പം പ്രീതി വൈഭവ് സൂര്യവംശിയുടെ അടുത്തേക്കു പോകുന്നതും പരിചയപ്പെടുന്നതുമാണ് ദൃശ്യങ്ങളിൽ.

English Summary:

Preity Zinta slams her morphed photos hugging Vaibhav Suryavanshi being circulated online

Read Entire Article