വൈഭവ് സൂര്യവംശിയെ ഏഷ്യാ കപ്പ് കളിപ്പിക്കണമെന്ന് അഗാർക്കർ, ഇന്ത്യൻ ടീമിലേക്ക് ‘മാസ് എന്‍ട്രി’; ആരെ ഒഴിവാക്കും?

5 months ago 6

ഓൺലൈൻ ഡെസ്ക്

Published: August 19, 2025 10:10 AM IST

1 minute Read

 X@BCCI
വൈഭവ് സൂര്യവംശി ബാറ്റിങ്ങിനിടെ. Photo: X@BCCI

മുംബൈ∙ ഐപിഎലിൽ ബാറ്റിങ് കൊടുങ്കാറ്റായ പതിനാലുകാരൻ വൈഭവ് സൂര്യവംശിക്കും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഇടം നൽകാൻ ആലോചന. വൈഭവിനായി ചീഫ് സിലക്ടർ അജിത് അഗാർക്കറാണ് രംഗത്തുള്ളത്. 15 അംഗ ടീമി‍ൽ ഉൾപ്പെടുത്തിയില്ലെങ്കിലും ട്രാവലിങ് റിസർവായെങ്കിലും വൈഭവിനെ ടീമിലെടുക്കണമെന്ന് അഗാർക്കർ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചില്ലെങ്കിലും താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ വൈഭവിന് അവസരം നൽകാനാണ് ആലോചിക്കുന്നത്. അഗാർക്കറുടെ ‘ആഗ്രഹത്തിന്’ മറ്റു സിലക്ടർമാർ പച്ചക്കൊടി വീശിയാൽ ഇന്ത്യൻ ടീമി‍ൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഈ ഇടംകൈ ബാറ്റർക്കു സ്വന്തമാകും. പക്ഷേ വൈഭവിനായി ആരെ ഒഴിവാക്കുമെന്നതാണു പ്രശ്നം.

കഴിഞ്ഞ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ കണ്ടെത്തലായിരുന്നു വൈഭവ് സൂര്യവംശി. മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ വൈഭവ് ഐപിഎൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരം, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കി. ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെ ഓപ്പണറുടെ സ്ഥാനത്താണു വൈഭവ് കളിക്കാനിറങ്ങിയത്. ആദ്യ സീസണിൽ തന്നെ സെഞ്ചറി നേടി തിളങ്ങിയതോടെ വൈഭവിനെ ദേശീയ ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി.

English Summary:

Vaibhav Suryavanshi is being considered for the Asia Cup 2025 Indian cricket team. The young IPL star's inclusion is being championed by Chief Selector Ajit Agarkar, perchance making him the youngest subordinate to debut for India. This information follows Suryavanshi's awesome show successful the caller IPL season.

Read Entire Article