കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടകം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുമായി കുടുംബവേരുകളുള്ള പതിനാലു ബാലഗായകരാണ് ഈ സംഗീതയാത്രയില്‍ പങ്കാളികളായത്. സംസ്‌കൃതം, മലയാളം, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നിവ ഉള്‍പ്പെടുന്ന അഞ്ച് ഭാഷകളിലെ ഗാനഭാഗങ്ങള്‍ ഒരൊറ്റ സംഗീതപ്രവാഹമായി കോര്‍ത്തിണക്കിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. Five Languages - One Heart - One India എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ സന്ദേശം.
Also Read: തൃഷ വിജയ് യെ അണ്‍ ഫോളോ ചെയ്‌തോ? പിറന്നാളിന് ആശംസ അറിയിക്കാത്തതിന്റെ കാരണം തിരക്കി ആരാധകര്‍
ഈ സംഗീത സംരംഭത്തിന്റെ ആശയാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതാധ്യാപകനും ഗായകനുമായ ശ്രീ സേതുനാഥ് വിശ്വനാഥനാണ്്. എറണാകുളം സ്വദേശിയായ അദ്ദേഹം ഗാന ഭൂഷണം, എംഎ, എംഫില്‍ എന്നീ സംഗീത യോഗ്യതകള്‍ നേടിയിട്ടുണ്ട്. നിലവില്‍ യുഎഇയിലെ അല്‍ ഐനിലെ ഇന്ത്യന്‍ സ്‌കൂളില്‍ സംഗീത അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഇരുപത്തിയഞ്ചിലധികം വര്‍ഷങ്ങളായി സംഗീത അധ്യാപനരംഗത്തും വേദി അവതരണരംഗത്തും സജീവ സാന്നിധ്യമാണ്. കാര്‍ണാടക സംഗീതം, ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ എന്നിവയിലുടനീളം അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിസ്താര ഇന്റര്‍നാഷണല്‍ LLC യുഎഇ യില്‍ സംഗീതം, കല, സാഹിത്യം, വിദ്യാഭ്യാസം, സാംസ്‌കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഗീതാഞ്ജലി ഇന്റര്‍ യുഎഇ ദേശഭക്തിഗാന മത്സരം, EKATHVA Junior Choir UAE , സംഗീത ശില്പശാലകള്‍, യുവഗായകര്‍ക്കായുള്ള പരിശീലന പരിപാടികള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിസ്താര ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.
ഏകത്വ എന്ന സംഗീത ആല്‍ബത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍, റെക്കോര്‍ഡിംഗ്, മിക്‌സിംഗ്, മാസ്റ്ററിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സംഗീതജ്ഞനായ ശ്രീ. ചന്ദു മിത്രയാണ്. വീഡിയോ ചിത്രീകരണം, എഡിറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നിവ ഷാംസ് അല്‍ അറബ് സ്റ്റുഡിയോ, ഷാര്‍ജയാണ് നിര്‍വഹിച്ചത്.
ജൂണ്‍ 21-നുള്ള ലോക സംഗീത ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ഭാഷയും പ്രദേശവും വ്യത്യസ്തമായാലും സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്ന സന്ദേശം ഹൃദയസ്പര്‍ശിയായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സംഗീതസമര്‍പ്പണമാണ് 'ഏകത്വ - എ സോംഗ് ഓഫ് യൂണിറ്റി




English (US) ·