വൊസീഞ്ഞയെ റാഞ്ചി ചിലെ ക്ലബ്ബ് കോളോ കോളോ; വെളിപ്പെടുത്താതെ തുക

1 month ago 5

മനോരമ ലേഖകൻ

Published: July 26, 2026 09:20 AM IST Updated: July 26, 2026 03:21 PM IST

1 minute Read

കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ (Photo by CHANDAN KHANNA / AFP)
കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ (Photo by CHANDAN KHANNA / AFP)

സാന്തിയാഗോ ( ചിലെ) ∙ ലോകകപ്പ് ഫുട്ബോളിലെ മിന്നുന്ന പ്രകടനത്തോടെ ആരാധകശ്രദ്ധ നേടിയ കാബോ വെർദെ ഗോൾകീപ്പർ വൊസീഞ്ഞ ചിലെ ക്ലബ്ബ് കോളോ കോളോയുമായി കരാർ ഒപ്പിട്ടു. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ ടീമാണു കോളോ കോളോ.

ലോകകപ്പ് ജേതാക്കളായ സ്പെയിനും രണ്ടാംസ്ഥാനക്കാരായ അർജന്റീനയ്ക്കുമെതിരെ മികച്ച പ്രകടനം നടത്തിയ കാബോ വെർദെ ടീമിൽ നാൽപതുകാരൻ വൊസീഞ്ഞയുടെ സേവുകളായിരുന്നു നിർണായകമായത്.

പോർച്ചുഗൽ രണ്ടാം ഡിവിഷൻ ടീമായ ഷാവേസിലായിരുന്നു കഴിഞ്ഞ 2 വർഷമായി വൊസീഞ്ഞ. 18 മാസത്തേക്കാണു ചിലെ ക്ലബ്ബുമായി പുതിയ കരാർ. തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.

English Summary:

Vozinha, the Cape Verde goalkeeper who gained important instrumentality attraction for his stellar show successful the World Cup football, has signed a declaration with Chilean nine Colo-Colo. This determination places the seasoned goalkeeper, who shone against World Cup champions Spain and runners-up Argentina, with 1 of South America's largest shot teams.

Read Entire Article